ജീവിതം ഇങ്ങനെയൊക്കെയാണ്
ഐഡി കാർഡ് ഉള്ളത് കൊണ്ട് ഫ്ലൈറ്റിൽ കയറാനും സീറ്റ് കാണിച്ചു തരാനും എയർ ഹോസ്റ്റസ് പ്രത്യേക പരിഗണന നൽകി..
മലയാളിയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി.
പേര് നിവ്യ ,, അത്ര ഒള്ളു…
എക്സ് ക്യൂസ് മി…
യെസ്,, സാർ….
ആർ യൂ മലയാളി…
അതെ.. സാർ…
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…ഞാൻ ആദ്യമായി ആണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്..
എൻ്റ കൂടെ ഈ സീറ്റിൽ ഇരിക്കാൻ വരുന്ന വ്യക്തിക്കു ബുദ്ധിമുട്ട് ഇല്ലാതെ ശ്രദ്ധിക്കാൻ.
സാർ,, കുഴപ്പം ഇല്ല ,, ഞാൻ സഹായിക്കാം…
സാർ , എവിടെ പോയതാണ്…
ഞാൻ കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ ഉണ്ട്….
ഐഡി കാർഡ് കാണിച്ചു….
ഓ.. സോറി സാർ.
ഞാൻ ഒന്ന് പുഞ്ചിരിച്ചു…
സഹായം ഉണ്ടാകണം…
തീർച്ചയായും …
എൻ്റ അടുത്ത് വന്നിരുന്നത് ഒരു പള്ളിയിലെ അച്ചൻ ആയിരുന്നു….
പരിചയപെട്ട് സംസാരിച്ചു …
വിൽസൺ എന്നായിരുന്നു പേര്…
സംസാരത്തിൽ അവൻ ഇടവകയിലെ വർഗീസ് അച്ചനെ കുറിച്ച് പറഞ്ഞപ്പോൾ തമ്മിൽ അറിയാം……
രണ്ടു പേരും ഒരുമിച്ച് സെമിനാരിയിൽ ഉണ്ടായിരുന്നു…
വെളുപ്പിന് തന്നെ കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ടിൽ എത്തി…
അച്ചൻ ആലുവയിലേക്ക് ആണ് പള്ളിയിൽ നിന്നും വണ്ടി വന്നിരുന്നു…
അച്ചൻ അങ്ങോട്ട് ക്ഷണിച്ചു…
പിന്നീട് ഇറങ്ങാം എന്ന് പറഞ്ഞു…
അകൻ പോയതും ഞാൻ ബസ്സ് ടൈം അന്വേഷിച്ചു……..