ജീവിതം ഇങ്ങനെയൊക്കെയാണ്
മാത്യുസേ അവിടെ സെൻ്റിന് എന്ത് വില ഉണ്ട്.
ഒന്നേ പത്ത് ചോദിച്ചത് എൺപത്തി അഞ്ചിന് ഉറപ്പിച്ചു. മുഴുവൻ വിറ്റു തരാം എന്ന് പറഞ്ഞപ്പോൾ…
അത് നന്നായി വർഷം കുറെ ആയില്ലേ നിൻ്റെ നിഴൽ ആയി ജോലിക്ക് വരുന്നു.
പിന്നെ അൻപത് സെൻ്റിൽ ഇരുപത്തി അഞ്ച് മാത്രം നീ പുറത്ത് കച്ചവടം ആക്കിയാൽ മതി.
ബാക്കി ഞാൻ നോക്കി കൊള്ളാം.
ശരി അച്ചോ അവനെ കൊണ്ട് വരാൻ കൊച്ചിയിൽ പോകുന്നുണ്ടോ?…
ഇല്ല , മാത്യൂസേ അവൻ KSRTC ബസിൽ വരും…
ഡെറാഡൂൺ എയർപോർട്ടിലേക്ക് കയറുമ്പോൾ അവന്റെ പഴയ ഫോണിലേക്ക് കോൾ വന്നു …
ദീപ്തി മാഡം ആണ്..
യെസ് ,, മാഡം…
ജിജോ നിനക്ക് ഞങൾ തരുന്ന ഗിഫ്റ്റ്..
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി നിയമിക്കാൻ റെക്കമൻ്റ് ചെയ്തിട്ടുണ്ട്.
തുടക്കക്കാർക്ക് പറ്റിയ സ്ഥലമാണ്…
പിന്നെ ഇടക്ക് നാട്ടിൽ പോയി വരാൻ കഴിയും.
താങ്ക്സ് മാഡം.
മുകേഷ് സാറിനെ ഞാൻ എത്തിയിട്ട് വിളിക്കാം..
ഫോൺ ഇപ്പൊൾ ഓഫ് ചെയ്യേണ്ടി വരും.
ഫോൺ വച്ച്….
ഇപ്പോഴും അവൻ്റെ പ്രാണൻ പോലെ രജിഷ ചേച്ചിയുടെ പഴയ ഫോൺ അവൻ ഉപയോഗിക്കുന്നു……
ഫ്ലൈറ്റ് വന്നു എന്ന അന്നൗൺസ് ചെയ്തു….
ടിക്കറ്റ് കാണിച്ചു. കൂടെ ഐഡി കാർഡ് കൂടെ..
സ്പോട്ടിൽ തന്നെ ബോർഡിംഗ് പാസ് ചെക്ക് ചെയ്യുന്ന ഓഫീസർ സലൂട്ട് ചെയ്തു.
സോറി , സാർ…
ആ വഴി നടന്നു അകത്തേക്ക് കയറാം…
ആദ്യമായി അവന് കിട്ടിയ സലൂട്ട് , അത് ഒരു ആദരവാണ്.