ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അച്ചോ ജിജോ വിളിച്ചിരുന്നോ..
അവൻ ആഴ്ചയിൽ വിളിക്കാറുണ്ട്…
എന്നെയും വിളിക്കാറുണ്ട്.
പക്ഷേ ഇപ്പൊൾ വിളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞ്.
അച്ചോ , അവനെ പൊന്നുപോലെ നോക്കേണ്ടതാണ് ഞാൻ , വീട്ടിലെ പെണ്ണിൻ്റെ സ്വഭാവം പോലെ അല്ലേ കാര്യങ്ങൾ നടക്കു….
അവൻ എന്നെയും വിളിച്ചിട്ട് എട്ടു ദിവസം ആയി, അന്ന് പറഞ്ഞത് കഴിയാറായി ആഗസ്റ്റ് ഒന്നിന് തിരിക്കും എന്നാണ്…
അച്ചോ അപ്പൊൾ അവൻ നാലിന് എത്തും അല്ലേ…
അല്ലടാ,, മാത്യൂസേ അവൻ ഒന്നിന് രാത്രി തിരിച്ചാൽ രണ്ടിന് രാവിലെ എത്തും , ഫ്ലൈറ്റിൽ ആണ് വരുന്നത്…
ഓഗസ്റ്റ് രണ്ടിന് അവൻ്റ പപ്പയുടെയും മമ്മിയുടേയും ഓർമ ദിവസം ആണ്..
അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്..
അച്ചോ , അതിനു ക്യാഷ് ചിലവ് ഇല്ലെ..
അതൊക്കെ അവന് കർത്താവ് കൊടുക്കും.
അച്ചോ,,. അവൻ്റെ പേരിൽ ഒരു പത്ത് സെൻ്റ് സ്ഥലം ഞാൻ മേടിക്കാൻ നോക്കി വച്ചിട്ടുണ്ട്.
വീടിന് അടുത്തുള്ള നാൽക്കവലയിൽ അഞ്ച് കടമുറികൾ ഉള്ള സ്ഥലം അതിനു പുറകിൽ വീടും വക്കാൻ കഴിയും..
അത് അൻപത് സെൻ്റ് സ്ഥലം ഉണ്ട് ഞാൻ പത്ത് മതി എന്ന് പറഞ്ഞു.
ബാക്കി ഞാൻ തന്നെ ആർക്കെങ്കിലും കച്ചോടം ആക്കി കൊടുക്കാം എന്ന് വാക്ക് പറഞ്ഞിട്ടുണ്ട്.
കടമുറികൾ മൂന്ന് സെൻ്റിൽ ബാക്കി ഏഴ് സെൻ്റിൽ വീട് വക്കാൻ..