ജീവിതം ഇങ്ങനെയൊക്കെയാണ്
പതിയെ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി പോയി….
രാവിലെ രജിയെ കൊണ്ട് ഓഫീസിലേക്ക് ആണ് പോന്നത്…
വണ്ടിയിൽ നിന്നും ഇറങ്ങി ചാവി ബിനോയ് ചേട്ടനെ ഏൽപ്പിച്ചു…
ഓഫീസിലെ എല്ലാവർക്കും രജിയെ പരിചയപെടുത്തി… .
അതിനിടക്ക് ഷോപ്പിൽ വിളിച്ചു സംസാരിച്ചു ….
പതിനൊന്ന് മണിക്ക് സാധനം ഗസ്റ്റ് ഹൗസിൽ എത്തിക്കും എന്ന് പറഞ്ഞു…
ഞാൻ ക്യാബിനിലേക്ക് രജിയെ വിളിച്ചു നടന്നു….
ഞാൻ ചെയറിൽ ഇരുന്ന്, അവള് വിസിറ്റർ ഇരിക്കുന്ന ചെയറിലും…
ഇന്ന് തീർക്കേണ്ട പ്രധാന ഫയലുകൾ മാത്രം എടുത്തു സൈൻ ചെയ്തു….
ഓരോ സെക്ഷനിലും നൽകി….
ഒരു വിധം തീർന്നപ്പോഴേക്കും ഷോപ്പിൽ നിന്നും കോൾ വന്ന് .
ഹലോ…
സാറേ വണ്ടി ഷോപ്പിൽ നിന്നും പോന്നിട്ടുണ്ട്..
ഓക്കേ..പത്ത് മിനിറ്റ് ഞാൻ സ്പോട്ടിൽ എത്താം…
ഫോൺ വച്ചു…..
രജി നമുക്ക് ഇറങ്ങാം …
സാധനം കൊണ്ട് ഷോപ്പിൽ നിന്നും വണ്ടി പോന്നു…
ബിനോയ് ചേട്ടാ വണ്ടി എടുക്കു ഗസ്റ്റ് ഹൗസിലേക്ക്…
ഞാനും രജിയും പുറകിൽ കയറി …
ബിനോയ് ചേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു….
ട്രാഫിക് ഉണ്ടെങ്കിലും ബിനോയ് ചേട്ടൻ്റ എക്സ്പീരിയൻസ് കൊണ്ട് വൈകാതെ ഞങൾ ഗസ്റ്റ് ഹൗസിന് മുന്നിൽ ചെന്ന് നിന്നു. ( തുടരും)