ജീവിതം ഇങ്ങനെയൊക്കെയാണ്
ഓരോന്നും സംസാരിച്ചു വീട്ടിൽ എത്തി…
പതിവ് പോലെ കുളിയും മറ്റും കഴിഞ്ഞ് അകത്ത് കയറി….
ഈ കൊറോണ കാലത്ത് ഇതൊക്കെ എല്ലാവരും ശ്രദ്ധിച്ചാൽ നല്ലതാണ്….
ഞാൻ റൂമിൽ കയറി ഡ്രസ് മാറ്റി ഹാളിലേക്ക് പോന്നു….
ഹാളിൽ അളിയൻ മാരും അങ്കിളും ഇരുന്നു നാളത്തെ ബർത്ത്ഡേ പ്രോഗ്രാം ചർച്ചയിൽ ആണ്…
എന്നെ കണ്ടതും …
ആ.. ജിജോ വാ…
പിന്നെ നിങൾ നാല് മണിക്ക് മുൻപേ നാളെ തിരിച്ചു എത്തണം…
ആ.. അത് എത്താം..
എന്തായാലും രജി നാളെ ലീവ് ആണ് ,..
ഗസ്റ്റ് ഹൗസിൽ അറേജ്മെൻ്റ് നടത്താൻ അവള് വേണം…
ഞങ്ങൾ രണ്ടു മണിയോടെ അവിടുന്ന് എല്ലാം തീർത്ത് ഇറങ്ങണം എന്ന്
കരുതുന്നു….
ജിജോ.. ആറരയ്ക്ക് കേക്ക് മുറിക്കൽ പിന്നെ ഫുഡ് ….
ഫുഡ് എട്ടു മണിയോടെ തീർക്കാൻ ശ്രമിക്കണം എന്നാലേ എട്ടര ഒൻപത് മണിയോടെ എല്ലാവർക്കും പിരിയാനാവൂ….എന്ന് റോജിൻ പറഞ്ഞു….
അങ്ങനെ ആകട്ടെ…
ജിജോ ചേട്ടായി….എൻ്റ ഫ്രണ്ട് വിമൽ ഫോട്ടോ എടുക്കാൻ ഉണ്ടാകും…
അതിനെന്താ.. നല്ലതല്ലേ….
ഞങ്ങളും കൂടെ ചർച്ചയിൽ പങ്കെടുക്കട്ടെ എന്ന് ചോദ്യച്ച് റീജ ആൻ്റിയും രജിയും അങ്ങോട്ട് വന്നു….
അങ്ങിനെ ഒരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തമാശകളും ആയി സമയം പോയി….
അതെ ,, .. സമയം പത്ത് ആകുന്നു..
ആർക്കും ഇന്ന് ഫുഡ് വേണ്ടെ എന്ന് രജി ചോദിച്ചു…
അങ്കിൾ പറഞ്ഞു..ഇനി സമയം കളയണ്ട പെട്ടെന്ന് ആകട്ടെ…