ജീവിതം ഇങ്ങനെയൊക്കെയാണ്
എന്താടോ..ഒരു തെളിച്ചം ഉണ്ടല്ലോ മുഖത്ത്…..
ഒന്നുല്യ, ഇച്ചായാ….
രജീഷ ഇപ്പൊൾ ജിജോ എന്നും ഇച്ചായാ എന്നൊക്കെ വിളിക്കുന്നു..
നോക്കിയ സാധനങ്ങൾ എല്ലാം ഓക്കേ അല്ലേടോ….
ഇന്നലെ മമ്മി പറഞ്ഞു തന്നത് എല്ലാം നമ്മൾ എടുത്തിട്ടുണ്ട്..
ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പിന്നീട് നോക്കാം…..
അപ്പോഴേക്കും ബിനോയ് ചേട്ടൻ വണ്ടിയുമായി വന്നു…..
പുള്ളി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നു….
സാർ,നിങ്ങള് പോകില്ലേ, എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്…
അതിനെന്താ, ബിനോയ് ചേട്ടാ .. നിങ്ങളുടെ കാര്യം നടക്കട്ടെ…..
ചേട്ടാ കോട്ടേഴ്‌സിൽ പോകുമ്പോൾ ഗസ്റ്റ് ഹൗസിൽ ഒന്ന് കയറി നോക്കണേ ..
മറ്റന്നാൾ തീരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്…
സാറേ, ഞാൻ നോക്കാം…
എന്നാൽ രാവിലെ കാണാം…
ശരി സാർ..
രജീഷ പോവാം….
ഞാനും രജീഷയും വണ്ടിയിൽ കയറി.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു..
വണ്ടി പെരിന്തൽമണ്ണ പാലക്കാട് ഹൈവേയിലൂടെ യാത്ര തുടർന്നു….
ഇച്ചായാ…
എന്താ പെണ്ണേ,,,
അതെ ..
ഇചായന് എന്നോട് ഇഷ്ടക്കുറവു എന്തെങ്കിലും ഉണ്ടോ…
അതെന്താ ടോ ഇപ്പൊൾ ഇങ്ങനെ തോന്നാൻ…
ഒന്നും ഇല്ലെന്നെ….
എന്നാലും…
രജീഷ നാണത്തോടെ പറഞ്ഞു..
അതെ..
നമ്മുടേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ച ആകാറായി.. ഹോസ്പിറ്റലിൽ നിന്നും കൊളിക്സ് ചോദിച്ച് തുടങ്ങി, ഹണി മൂൺ പ്ലാൻ ചെയ്യുന്നില്ലേ എന്ന്…