ജീവിതം ഇങ്ങനെയൊക്കെയാണ്
ഇനി ഞങ്ങൾക്ക് ഉള്ള ബെഡ് ആണ് കിട്ടേണ്ടത് വില കൂടരുത് എന്നാൽ കട്ടിയും വേണം …
ഒടുവിൽ സ്ലീപ് വെല്ലിൻ്റ് 2500 രൂപ വരുന്ന ബെഡ് ഇഷ്ടമായി..
പിന്നെ പാത്രങ്ങൾ ബെഡ് ഷീറ്റ് , ടേബിൾ ഷീറ്റ് മാറ്റ്.. എല്ലാം എടുത്ത് വച്ച്…
മറ്റന്നാൾ ശനിയാഴ്ച ഉച്ചക്ക് ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പറഞ്ഞു.
ഞാൻ ഷോപ്പ് മാനേജരുമായി സംസാരിച്ചു ….
ഇതിനിടക്ക് ബിനോയ് ചേട്ടനുമായി രജി നല്ല കമ്പനി ആയി..
എപ്പോഴും മാഡം എന്ന് വിളിക്കുന്നത് കേട്ട് കേട്ട് മടുത്തത് കൊണ്ട് രജി തന്നെ ബിനോയ് ചേട്ടനോട് പറഞ്ഞു.
ബിനോയ് ചേട്ടാ.. ..
എന്നെ ഇനി പേര് വിളിച്ചാൽ മതി.
ഈ മാഡം വിളി വേണ്ട.
ബിനോയ് ചേട്ടൻ തലയാട്ടി.
അതല്ല, രജി മോളെ ഞാൻ വിളിച്ചു ശീലിച്ചു പോയി.
സാറ് വരും മുൻപ് ഒരു മാഡം ആയിരുന്നു ഇവിടെ സബ് കലക്ടർ, അതിനു മുൻപ് ഇപ്പോഴത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്നു…
ആ സാറിൻ്റെ ഭാര്യയെ വിളിച്ചു ശീലിച്ച്പോയി…
അത് പിന്നീട് അനുഗ്രഹം ആയി.
മാഡം ചാർജ് എടുക്കുമ്പോൾ.
എന്താണ് കാര്യമായി ഒരു ഗൂഢാലോചന എന്ന് ചോദിച്ച് ഞാൻ അങ്ങോട്ട് ചെന്നു…
ഒന്നും ഇല്ല ഇച്ചായ.
ഞാൻ ബിനോയ് ചേട്ടനോട്ട് മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞതാണ്.
ഞങൾ പുറത്തിറങ്ങി.
സാറേ, ഞാൻ വണ്ടി എടുത്ത് വരാം…
ഞാനും രജിയും
ഷോപ്പിന് മുന്നിൽ നിന്നു.