ജീവിതം ഇങ്ങനെയൊക്കെയാണ്
എന്നിട്ട് അവൾ കുരിശും വരച്ചു കിടന്നു.
ഞാൻ പിന്നെ ആക്രാന്തം കാണിക്കാൻ നിന്നില്ല, അല്ലെങ്കിൽ ഭാര്യയെ ബലാൽകാരം ചെയ്തവൻ ആകും..
ഇന്നലത്തെ പോലെ രജി രാവിലെ വിളിച്ചു എണീപ്പിച്ചു.
വ്യാഴം ഓഗസ്റ്റ് പതിമൂന്ന്.
ഞങൾ ഇറങ്ങാൻ നേരം റോബിൻ ചോദിച്ചു,, ജിജോ അച്ചനെ നീ വിളിക്കില്ലെ..
ആ… ഞാൻ വിളിക്കാം….പിന്നെ ഷമീർ നിതിൻ ഇവരും കാണും…..
ഒരു നാല്പതു പേർക്ക് ഉള്ള ഫുഡ് ഓർഡർ ചെയ്യാം….
ഞങൾ ഇറങ്ങി….
ഇന്ന് അത്രക്ക് തിരക്ക് ഉണ്ടായില്ല..
ഉച്ചയ്ക്ക് രജിയെ വിളിച്ചു. ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ വിളിക്കാൻ.
ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സോൺ ആയി തിരിച്ചു.
കോവിഡ് കേസുകൾ അവലോകനം ചെയ്തു…
മൂന്നരയോടെ രജി വിളിച്ചു…
ഞാൻ ബിനോയ് ചേട്ടനേ കൂട്ടി, ഹോസ്പിറ്റലിൽ പോയി രജിയെ പിക്ക് ചെയ്തു..
ബിനോയ് ചേട്ടാ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ കണ്ണംകണ്ടി പോകാം….
ആ, സാറേ അങ്ങോട്ട് പോകാം..
അവിടെ എല്ലാം കിട്ടും ഫർണീച്ചർ, സൂപ്പർ മാർക്കറ്റ്.
കണ്ണംകണ്ടീ ഷോപ്പിന് മുന്നിൽ വണ്ടി പാർക്ക് ചെയ്തു….
ഒഫീഷ്യൽ വാഹനം ആയതിനാൽ സെക്യൂരിറ്റി തന്നെ നല്ല സ്വീകരണം ആയിരുന്നു..
ആദ്യം ബെഡ് ഉള്ള സെക്ഷനിലെക്ക് പോയി തിരച്ചിലിന് ഒടുവിൽ രണ്ടു റൂമിലേക്ക് 950 രൂപ വരുന്ന സ്ലിം ആയ പച്ചയും നീലയും കളർ ബെഡ് സെലക്ട് ചെയ്തു.