ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ജിജോ ശനിയാഴ്ച നിൻ്റെ ഇരുപത്തി അഞ്ചാമത്തെ ബർത്ത് ഡെ ആണ്…..
ഇത്തവണ നമുക്ക് ജിജോയുടെ ബർത്ത് ഡേ ആഘോഷിക്കണം എന്ന് അങ്കിൾ പറഞ്ഞു…..
എനിക്ക് സമ്മതം മൂളുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല..
ജീവിതത്തിൽ എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളായി മാറുക എന്നത് ബുദ്ധിമുട്ടാണ്…
കഠിനമായ പരിശ്രമവും വിശ്വാസവും ആണ് എന്നെ ഇന്നത്തെ ഞാൻ ആക്കിയത്…
അപ്പൊൾ ശനിയാഴ്ച ബർത്ത്ഡേ പാർട്ടി , ഞായറാഴ്ച പള്ളിയിലെ പരിപാടി, ഇനി എന്തൊക്കെ എന്ന് കണ്ടറിയണം….
എന്തായാലും ബർത്ത്ഡേ പാർട്ടിക്ക് ഷമീറിനെയും നിതിനെയും വിളിക്കണം….
സമയം ഒരുപാട് ആയി മക്കളെ ഇനി കിടക്കാം..
ഓരോരുത്തരും എണീറ്റ് പോയി.
ഞാൻ റൂമിലെ അറ്റാച്ച്ഡ് ബാതത്റൂമിൽ പോയി വന്നു കിടന്നു.
അല്പ സമയം കഴിഞ്ഞപ്പോൾ ഡോർ അടക്കുന്ന ശബ്ദം കേട്ട്..
രജി വന്നു അടുത്ത് കിടന്നു.
ഇച്ചായാ… ഉറങ്ങിയോ.
ഞാൻ മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു…
പെണ്ണ് പതിയെ വന്നു നെറ്റിയിൽ ഒരു ഉമ്മ തന്നു..
ഓ…
ഞാൻ കണ്ണ് തുറന്നു നോക്കി.
രജി നാണത്തോടെ തല എന്നിലേക്ക് ചായ്ച്ചു….
ഞാൻ തല പിടിച്ചു പൊന്തിച്ചു നെറ്റിയിൽ തിരിച്ചും ഒരു ഉമ്മ കൊടുത്തു.
ഞാൻ വീണ്ടും ഉമ്മ വക്കും എന്ന് കരുതി രജി പറഞ്ഞു , മതി മതി ഇന്ന് ഇത് മതി.