ജീവിതം ഇങ്ങനെയൊക്കെയാണ്
എന്താ ഇവിടെ ഒരു ഗൂഢാലോചന എന്ന് രജി ചോദിച്ച്….
ഒന്നും ഇല്ല,, നിങ്ങളുടെ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഡിസ്കസ്,, ചേച്ചി നിൻ്റെ വാട്ട്സ് ആപ്പിലേക്ക് മോഡൽ അയച്ചിട്ടുണ്ട്…
ഇവര് പെരിന്തൽമണ്ണക്ക് താമസം മാറുകയാണ് എന്ന്….
അത് രജി അടുക്കളയിൽ നിന്നും സൂചിപ്പിച്ചു….
അവരുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ ആകട്ടെ…
പിന്നെ രണ്ടും വീക്ക് എൻ്റിൽ ഇവിടെ കാണണം…
എന്നാല് പോയി കിടക്കാൻ നോക്കു….
രാവിലെ ഇറങ്ങേണ്ടത് അല്ലേ….
എല്ലാവരും അകത്തു കയറി അവരവരുടെ റൂമിലേക്ക് പോയി…
പതിവ് പോലെ ഞാൻ എൻ്റ ട്രാവൽ ബെഡ് എടുത്ത് വിരിച്ചു ..
ഇച്ചായ ഇവിടെ ബെഡിൽ കിടന്നു കൂടെ….
അത്രക്ക് ഒക്കെ ആയോ.
തെ ചുമ്മാ ,,, ഓരോന്ന് പറയാതെ വന്നു കിടന്നെ…..
പെണ്ണിന് അപ്പോഴേക്കും ദേഷ്യം പിടിച്ചു…
ഞാൻ ട്രാവൽ ബെഡ് മടക്കി ബാഗിൽ വച്ചു ., എന്നിട്ട് രജിയുടെ അടുത്ത് കയറി കിടന്ന്.
അവളും ഞാനും ഒന്നും സംസാരിച്ചില്ല, ക്ഷീണം കാരണം ഉറങ്ങി പോയി,,,
രാവിലെ രജി വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്…
ഇന്നലെ അലാം വക്കാൻ മറന്നു പോയിരുന്നു..
പെണ്ണ് കുളിയെല്ലാം കഴിഞ്ഞിരുന്നു..
ഇന്ന് ബുധൻ പന്ത്രണ്ടാം തിയ്യതി….
എൻ്റ കുളിയും മറ്റും കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണയിലോട്ട് യാത്ര തിരിച്ചു.