ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അങ്കിള് ,,, അപ്പൊൾ അങ്ങോട്ട് വന്നു….
എന്താ , മക്കളെ ഒരു ചർച്ച …..
പപ്പാ,, അത് ഇവരുടെ വെഡ്ഡിംഗ് ഔട്ട് ഡോർ ഷൂട്ട് കൺസെപ്റ്റ്….
അങ്കിൾ,,,,. ഞാനും രജിയും ഞായറാഴ്ച്ച വൈകീട്ട് ജോലി സ്ഥലതോട്ട് താമസം മാറണം എന്ന് വിചാരിക്കുന്നു….
ദിവസം ഡ്രൈവിംഗ് ഇത്ര ദൂരം ബുദ്ധിമുട്ട് ഉണ്ട്. ഗസ്റ്റ് ഹൗസിൻ്റ വർക്ക് അപ്പോഴേക്കും തീരും…..
പിന്നെ എല്ലാവരും കൂടെ പോകാം എന്നാണ് എൻ്റ പ്ലാൻ….
അവളെന്താ പറയുന്നതു…..
രജി , ഒക്കെ ആണ്.….
എന്നാൽ നമുക്ക് ഇവിടുന്ന് വൈകീട്ട് അല്ലെങ്കിൽ രാത്രി പോകാം…
വല്ലാതെ വൈകണ്ട ഒരു എട്ട് മണിക്ക് മുൻപ് എത്തിയാൽ നല്ലതാണ്…
റോബിൻ അളിയൻ തിങ്കളാഴ്ച്ച കുറച്ചു വൈകും ബാങ്കിൽ എത്താൻ അത് വിഷയം അല്ലല്ലോ….
അത്,, മാനേജ് ചെയ്യാം..
എടാ,,, ജിജോ ഇതൊക്കെ നീ എങ്ങനെ , ഒരു സപ്പോർട്ടും ഇല്ലാതെ….
എനിക്ക് ഞാനേ ഒള്ളു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശീലിച്ചു,,, പിന്നെ ഫുൾ സപ്പോർട്ട് അചൻ തന്നില്ലേ…..
അച്ചൻ വഴി മറ്റു പലരും…
മോനെ ,, ഞായറാഴ്ച പള്ളി കമ്മിറ്റി കുറുബാനക്ക് ശേഷം നിനക്ക് ഒരു സ്വീകരണം നൽകും എന്ന് അറിയിച്ചിട്ടുണ്ട്..
ഇന്ന് ഞങൾ വരുന്ന വഴി പള്ളിയിൽ പോയിരുന്ന്, അവിടന്ന് കമ്മിറ്റിയിൽ
ഉള്ളവരെ കണ്ടു..
റീജ ആൻ്റിയും രജിയും അങ്ങോട്ട് വന്നു..
എന്താ ഇവിടെ ഒരു ഗൂഢാലോചന എന്ന് രജി ചോദിച്ച്….
ഒന്നും ഇല്ല,, നിങ്ങളുടെ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഡിസ്കസ്,, ചേച്ചി നിൻ്റെ വാട്ട്സ് ആപ്പിലേക്ക് മോഡൽ അയച്ചിട്ടുണ്ട്…
ഇവര് പെരിന്തൽമണ്ണക്ക് താമസം മാറുകയാണ് എന്ന്….
അത് രജി അടുക്കളയിൽ നിന്നും സൂചിപ്പിച്ചു….
അവരുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ ആകട്ടെ…
പിന്നെ രണ്ടും വീക്ക് എൻ്റിൽ ഇവിടെ കാണണം…
എന്നാല് പോയി കിടക്കാൻ നോക്കു….
രാവിലെ ഇറങ്ങേണ്ടത് അല്ലേ….
എല്ലാവരും അകത്തു കയറി അവരവരുടെ റൂമിലേക്ക് പോയി…
പതിവ് പോലെ ഞാൻ എൻ്റ ട്രാവൽ ബെഡ് എടുത്ത് വിരിച്ചു ..
ഇച്ചായ ഇവിടെ ബെഡിൽ കിടന്നു കൂടെ….
അത്രക്ക് ഒക്കെ ആയോ.
തെ ചുമ്മാ ,,, ഓരോന്ന് പറയാതെ വന്നു കിടന്നെ…..
പെണ്ണിന് അപ്പോഴേക്കും ദേഷ്യം പിടിച്ചു…
ഞാൻ ട്രാവൽ ബെഡ് മടക്കി ബാഗിൽ വച്ചു ., എന്നിട്ട് രജിയുടെ അടുത്ത് കയറി കിടന്ന്.
അവളും ഞാനും ഒന്നും സംസാരിച്ചില്ല, ക്ഷീണം കാരണം ഉറങ്ങി പോയി,,,
രാവിലെ രജി വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്…
ഇന്നലെ അലാം വക്കാൻ മറന്നു പോയിരുന്നു..
പെണ്ണ് കുളിയെല്ലാം കഴിഞ്ഞിരുന്നു..
ഇന്ന് ബുധൻ പന്ത്രണ്ടാം തിയ്യതി….
എൻ്റ കുളിയും മറ്റും കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണയിലോട്ട് യാത്ര തിരിച്ചു.