ജീവിതം ഇങ്ങനെയൊക്കെയാണ്
പത്ത് മിനിറ്റ് ആകുമ്പോൾ സ്റ്റാൻഡിൽ എത്തും…
ഞാൻ അവിടെ കാണും സാറേ…
രജി പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലിന് മുന്നിൽ ഇറങ്ങി…
ഞാൻ സ്റ്റാൻഡിൽ ഇറങ്ങി ബിനോയ് ചേട്ടനെ വിളിച്ചു…..
സാറേ സ്റ്റാൻ്റിന് പുറത്തേക്ക് ഇറങ്ങു…
ഞാൻ പുറത്തേക്ക് വന്നു…
ബിനോയ് ചേട്ടൻ.. സാറേ കേറിക്കോ..
ഞാൻ കാറിൻ്റെ പിൻ സീറ്റിൽ ഇരുന്നു…
ഓഫീസിലേക്ക്…
സ്റ്റാഫിൻ്റ വക സ്വീകരണം…
അത്യാവശ്യം ഫയൽ നോക്കി..
പിന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ചടങ്ങിന് പോകാൻ ഇറങ്ങി…
ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങി ഹോസ്പിറ്റലിലേ മെഡിക്കൽ ഓഫീസർ അടക്കം എല്ലാവരും എന്നെ കണ്ട് ആകെ അമ്പരന്നു….
സോഫിയ മാഡം…
മാഡം ഇന്നലെ ലീവിൽ പോയി ,
ഞാൻ ഇന്നലെ ജോയിൻ ചെയ്തപ്പോൾ പറഞ്ഞിരുന്നു ഹോസ്പിറ്റലിൻ്റ കാര്യം….
സാറ്, വരൂ…
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ മുനിസിപ്പൽ ഡിവിഷൻ അംഗം എല്ലാവരും വന്നിട്ടുണ്ട്…
ഹോസ്പിറ്റൽ സ്റ്റാഫും വിശിഷ്ട വേക്തികളും മാത്രം ഉള്ള ചെറിയ ചടങ്ങ്…
സ്വാഗതം പറഞ്ഞു
വിവരണം കഴിഞ്ഞ്…
ഉൽഘാടനത്തിനു ബഹു പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീ ജിജോ ജോസ് ഐഎഎസ്നേ ക്ഷണിക്കുന്നു….
ഞാൻ റിബ്ബൺ മുറിച്ചു ഉൽഘാടനം നടത്തി…
പരിപാടി കഴിഞ്ഞ്…
സാർ. ഹോസ്പിറ്റൽ ഒന്ന് കാണണം. നമ്മുടെ കുറവുകൾ…
മെഡിക്കൽ ഓഫീസർ ഹോസ്പിറ്റൽ ഒന്ന് കാണാൻ ക്ഷണിച്ചു….