ജീവിതം ഇങ്ങനെയൊക്കെയാണ് – ഭാഗം – 12
ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്

ജീവിതം – ജിജോ ചായ റൂമിലേക്ക് വേണോ ഡൈനിങ് ടേബിളിൽ മതിയോ….
എൻ്റ പ്രിയതമ…

എവിടെ ആയാലും കുഴപ്പമില്ല….

ഞാൻ കുളിച്ചു വന്നപ്പോ ചായയുമായി രജിഷ റൂമിൽ ഉണ്ട്…..

എനിക്ക് മാറ്റിയിടാൻ ഡ്രസ് ബെഡ്ഡിൽ വച്ചിരുന്നു….

അഴിച്ചിട്ട ഡ്രസ്സുകൾ അവള് എടുത്ത് വാഷ് ചെയ്യാൻ ഉള്ള ഡ്രസ് ഇട്ടു വെക്കുന്ന ബക്കറ്റിൽ ഇട്ടു….

അവളുടെ മുന്നിൽ നിന്ന് ഞാൻ ഡ്രസ്സ് മാറി….

എനിക്ക് ചായ എടുത്ത് തന്നു..

നീ കുടിച്ചോ…

കുടിച്ചു..

പിന്നെ ഞാൻ നാളെ ജോയിൻ ചെയ്യട്ടെ….

അതിനെന്താ, ചെയ്തോ…

ജിജോ , നാളെ ഇവിടെ കാണില്ലേ. ഞാൻ രാവിലെ പോകും…

വൈകീട്ട് വരില്ലേ….
ഡ്യൂട്ടി അനുസരിച്ച് മോണിംഗ് ഷിഫ്റ്റ് ആണെങ്കിൽ വരും ഈവനിംഗ് ഷിഫ്റ്റ് ആകുമ്പോൾ വരില്ല.രാത്രി ഷിഫ്റ്റ് ആയാലും വരും….

എനിക്ക് നാളെ മലപ്പുറം പോകണം…ഇന്ന് പോയ സമയത്ത് തന്നെ….

ഞാനും അങ്ങോട്ട് തന്നെയാ പെരിന്തൽമണ്ണ …

അതെന്താ അവിടെ …

ഞാൻ ഇപ്പൊൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്…..

ആഹാ… അത് എനിക്ക് അറിയില്ല…

ഭാര്യ ജോലി ചെയ്യുന്നത് പോലും എവിടെ എന്ന് അറിയാത്ത ഭർത്താവ്….

ഞാൻ അറിയും എന്ന് കരുതിയിരുന്നു…

എത്ര നാളായി.. അവിടെ കിട്ടിയിട്ട്

പോസ്റ്റിംഗ് കഴിഞ്ഞിട്ട് നാല് മാസം…

ശരി…

ഞാൻ മനസ്സിൽ പറഞ്ഞു നാളെ പിടിക്ക പെടും , ഉൽഘാടനത്തിനു പോകുന്ന ഹോസ്പിറ്റൽ..

രാത്രിയിൽ അങ്കിൾ പറഞ്ഞു ജിജോ നീ നമ്മുടെ ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കണം, നിനക്ക് കണക്കും കാര്യങ്ങളും അറിയുമല്ലോ…..

അങ്കിളെ , അതൊക്കെ പതുക്കെ മതി , പിന്നെ രോജിൻ്റ പഠിത്തം കഴിഞ്ഞാൽ അവൻ മതി അതിനെല്ലാം…..

അങ്ങിനെ ഭക്ഷണ ശേഷം എല്ലാവരും കിടന്നു…

ഞാൻ പതിവ് തെറ്റിച്ചില്ല…
നിലത്ത് എൻ്റ ബെഡിൽ കിടന്നുറങ്ങി…

ഇന്നത്തെ ജോലി കാരണം ഞാൻ നന്നായി ഉറങ്ങി….

രാവിലെ രജി കുളി കഴിഞ്ഞ് ഡ്രസ് ചെയ്ത ശേഷം ആണ് എന്നെ വിളിച്ചത്….

കുളി കഴിഞ്ഞ് ഈറനായി നിൽകുന്ന പെണ്ണിനെ കണ്ടപ്പോൾ എന്തൊക്കെയോ തോന്നി…..

അവളും ആഗ്രഹിക്കുന്നുണ്ടാകും..

എവിടെ തുടങ്ങണം….
ഞാൻ എണീറ്റ് ഫ്രഷ് ആയി… ഡ്രസ് ചെയ്ത്…

ഇന്ന് ചായയും പലഹാരവും റെഡി ആയിട്ടുണ്ട്…..

ഞങൾ കഴിച്ചു….

അങ്കിൾ ഞ്ങ്ങളെ ബസ്സ് സ്റ്റോപ്പിൽ ഇറക്കി തന്നു…..

ആള് തിരിച്ചു പോയി..

Leave a Reply

Your email address will not be published. Required fields are marked *