ജീവിതം ഇങ്ങനെയൊക്കെയാണ്
പിന്നെ സോണിയ കാര്യങ്ങൾ വിശദീകരിച്ച് തന്നു.. ഉച്ചക്ക് ഭക്ഷണം ക്യാബിനിലേക്ക് വരുത്തിച്ച്……
വൈകുന്നേരം ആയപ്പോൾ എല്ലാം കഴിഞ്ഞ്…
പിന്നെ നാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക് ഉൽഘാടനം ആണ്..
പതിനൊന്ന് മണിക്ക് ..
സബ് കലക്ടർ ആണ് മുഖ്യ രക്ഷാധികാരി അതിദ്ധി…
അങ്ങിനെ സോഫിയ ഇന്നത്തോടെ ലീവിൽ പോകുന്നു…
ജിജോ , വിളിക്കാം എപോഴും . എന്ന് പറഞ്ഞു വിസിറ്റിംഗ് കാർഡ് തന്നു….
വണ്ടി രാവിലെ ഓഫീസിൽ എത്തും..
ജിജോ, എവിടെ സ്ഥലം ,, യാത്ര എങ്ങിനെ.. വണ്ടി ഇല്ലെ
ഞാൻ പാലക്കാട് മലമ്പുഴ… ഞാൻ KSRTC യില് ആണ് വന്നത്
ഓ… എന്നാൽ നമുക്ക് ഇറങ്ങാം ..
കാറിൽ കയറി …
എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കിയാൽ മതി…
യാത്ര തുടങ്ങി ..
ബിനോയ് ചേട്ടാ .. ഇതാണ് പുതിയ ആൾ…
സാറിനെ രാവിലെ സ്റ്റാൻഡിൽ വന്നു കൂട്ടാം…
ആയിക്കോട്ടെ ബിനോയ് ചേട്ടാ…
ചേട്ടൻ്റെ നമ്പർ , ഞാൻ സ്റ്റാൻഡിൽ എത്തുന്ന സമയം വിളിച്ചു പറയാൻ…
ചേട്ടൻ വണ്ടി ഒടിച്ചോ ഞാൻ കൊടുക്കാം. സോഫിയ പറഞ്ഞു…
അങ്ങിനെ എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കി തന്നു….
ആദ്യം വന്ന മലമ്പുഴ ബസ്സിൽ കയറി….
സീറ്റ് കിട്ടി കാശും കൊടുത്ത്.. ..
മലമ്പുഴ എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞു ഒന്ന് മയങ്ങി…
കണ്ടക്ടർ ചേട്ടൻ്റെ വിളിയിൽ ആണ് ഞാൻ എണീറ്റത് മലമ്പുഴ എത്താറായി..