എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 6




ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – “നീ എങ്ങനെയാടാ ഇങ്ങോട്ട് വന്നേ.. കാർ ഓടിച്ചുകൊണ്ടല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം ”

എന്ന് എനിക്ക് രാവിലെ ചായ തന്ന ചേട്ടൻ തന്നെ തിരിഞ്ഞു കൊത്തി.

പിന്നെ ദേവികക്ക് ഒരു പണിയും ഇല്ലായിരുന്നു. നാട്ടുകാർ മൊത്തം എന്നെ പണിതോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.

ഇനി നിന്നെ ഇവിടെ നിന്ന് വിടണമെങ്കിൽ ഇവളേയും കൊണ്ടേ വീടു .എന്ന് ഒരാൾ പറഞ്ഞതോടെ എന്റെ ശവപ്പെട്ടിയിലെ അണികൾ അടിച്ചുകൊണ്ടിരുന്നു നാട്ടുകാർ.

“ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടിക്കാം ”

എന്ന് ആ ചേച്ചി പറഞ്ഞതോടെ പെട്ടിയിൽ അടുത്ത അണിയും അടിച്ചു.

“അപ്പൊ താലി ” എന്ന് ഒരു ചേട്ടൻ ചോദിച്ചു.

“അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.

ഞാൻ പിന്നെ ഒരു ദിവസം വാങ്ങിക്കൊണ്ട് വരാം ചേട്ടാ ”

എന്ന് ഞാൻ പറഞ്ഞു.

“ഓ അത്‌ വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്, ഇവനെയും ഇവളെയും അമ്പളത്തിലേക്ക് കൊണ്ട് വന്നേരെ.. ഞാൻ പോയി ഞങ്ങളുടെ കടയിൽനിന്ന് ഒരു താലി എടുത്തുകൊണ്ട് വരാം “

എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു.

ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് ദേവിക നില്ക്കുന്നുണ്ട്.

ഞാൻ ഓടിയാലെന്ന് ഓർത്താണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ !!

നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ.. വഴിയൊന്നും അറിയാതെ. ഓടി വല്ല പൊട്ടക്കിണറ്റിൽ ചാടിയല്ലോ..

ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാർ.

ഞാൻ പെട്ടുപോയി എന്നുറപ്പായി.

എന്റെ മനസിൽ കാവ്യയെ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല നിമിഷത്തിലാണോ ഇവളെ അന്വേഷിക്കാൻ ഇറങ്ങിയത്.!!

രാവിലെയെങ്ങാനും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നേൽ ഇവളുടെ കല്യാണ സദ്യയും കഴിച്ചിട്ട് പോകാമായിരുന്നു.

ഇത് ഇപ്പൊ കഷ്ടകാലം എങ്ങനെയോ ചുറ്റിക്കറങ്ങി കൃത്യ ടൈമിൽ തലയിൽ വന്നു കയറിയല്ലോ എന്നാലോചിച്ചു കൊണ്ട് അമ്പലത്തിന്റെ നടയിൽവരെ എത്തി.

ഈ പെണ്ണ് ആണേൽ കൈയിൽ നിന്ന് വിട്ടിട്ടും ഇല്ല. കോളേജിൽ വല്ലതും ആയിരുന്നേൽ ഇവളുടെ കൈ ഞാൻ തല്ലി ടിച്ചേനെ. ഇവിടെ എങ്ങാനും വെച്ച് അങ്ങനെ ചെയ്താൽ നാട്ടുകാർ എന്റെ നടുവ് ഒടിച്ചുവിടും.

അപ്പോഴേക്കും ആ ചേട്ടൻ താലിയും തുളസി മാലയുമായി വന്നു തിരുമേനിക്ക് കൊടുത്തു. അയാളത് പൂജിച്ച് എന്റെ കൈയ്യിലേക്ക് തന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു നാട്ടിലെ എല്ലാവരും അവിടെ എത്തിയെന്ന് എനിക്ക് മനസിലായി.

താലിമാല എനിക്ക് തന്നിട്ട് കെട്ടിക്കോളാൻ പറഞ്ഞു.

ഒരു നിമിഷം ഞാൻ ആലോചിച്ചു.
പിന്നെ നാട്ടുകാർ കെട്ടടാ എന്ന് പറഞ്ഞപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്. അവളാണേൽ എന്റെ മുന്നിൽ കൈകുപ്പി കെട്ടാൻ വേണ്ടി നിന്ന് തന്നേക്കുന്നു. ഞാൻ കെട്ടുമ്പോൾ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു.
അങ്ങനെ എങ്ങനെയോ കെട്ടി.

നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു. “എന്താടാ.. രാവിലെ തന്നെ കൈയ്യൊക്കെ വിറക്കുന്നുണ്ടല്ലോ.. വല്ലതും വേണോ വിറക്കാതെ ഇരിക്കാൻ എന്ന്.

തുളസിമാല ഞങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ചാർത്തി. പിന്നെ സിന്ദൂരം ചാർത്തി കൊടുത്തു.

പിന്നെ അമ്പൽത്തിലേക്ക് നോക്കി തൊഴുതപ്പോൾ അവളെ നോക്കി.

അവൾ കണ്ണീർ ചാടിച്ചുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്.

ഒരാളെ കൊണ്ട്പോയി ഇത്രയും വലിയ കെണിയിൽ ചാടിച്ചിട്ട് കരയുന്നത് കണ്ടില്ലേ എന്ന് എന്റെ മനസ് അവളോട് ചോദിച്ചു.

പിന്നെ അവളുടെ വീടിന്റെ അടുത്തുള്ള മറ്റൊരു ചേച്ചിയുടെയും ചേട്ടന്റെയും വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്.

One thought on “എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 6

  1. കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ 🤩🤩🤩🤩

Leave a Reply

Your email address will not be published. Required fields are marked *