ജീവിതം ഇങ്ങനെയൊക്കെയാണ് – ഭാഗം – 11




ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്

ജീവിതം – അങ്കിൾ , ആൻ്റി രജി ഞാൻ ഇറങ്ങുന്നു,, റോബിൻ അളിയൻ എണീറ്റ് കഴിഞ്ഞാൽ പോയി എന്ന് പറ….

ഞങൾ റോജിൻ്റ ബൈക്കിൽ ബസ്സ് സ്റ്റോപ്പിലേക്ക്…..

അവിടെ എത്തിയപ്പോൾ തന്നെ ദൂരെന്ന് KSRTC വരുന്നത് കണ്ട് , അടുത്തു എത്തിയപ്പോൾ കോഴിക്കോട് ബസ് തന്നെ…..

ഞാൻ ബസ്സ് നിർത്തിയപ്പോൾ രോജിനോട് യാത്ര പറഞ്ഞു ബസ്സിൽ കയറി…..

മുൻപിലേക്ക് നടന്നു ഒടുവിൽ ഒരു സീറ്റ് കിട്ടി….

മലപ്പുറം ടിക്കറ്റ് എടുത്തു….

ബസ്സ് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അടുത്ത് സൈഡ് സീറ്റിൽ ഇരുന്ന ചേട്ടൻ ഇറങ്ങാൻ എണീറ്റ്,,,

അങ്ങിനെ സൈഡ് സീറ്റ് കിട്ടി…

പുറത്തെ കാഴ്ചകൾ കണ്ട് യാത്രയിൽ….

പെരിന്തൽമണ്ണ സ്റ്റാൻഡിൽ ബസ് നിർത്തി ഇട്ടു അഞ്ച് മിനിറ്റ് ഉണ്ടെന്ന് കണ്ടക്ട്ടർ ബസ്സിൽ ഉള്ളവരെ അറിയിച്ചു……
ഞാൻ പുറത്ത് ഇറങ്ങി സ്റ്റാൻഡിൽ നിന്നും ഒരു ചായ കുടിച്ചു…..

ബസ്സ് പുറപെടാൻ സമയം ആയെന്നു അനൗൺസ് ചെയ്തു ….
ഇറങ്ങിയവരോക്കെ ബസ്സിൽ കയറി…..

എനിക്ക് സീറ്റ് നഷ്ടമായിരുന്നു, ഒടുവിൽ കണ്ടക്ടറുടെ കൂടെ ഇരുന്നു…..

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു……

ഞാൻ റൂട്ട് കാര്യങ്ങൾ , മലമ്പുഴയിൽ നിന്നും കോഴിക്കോട് എത്തുന്ന സമയം …

ചേട്ടാ പേര്…

ബാബു..

കണ്ടക്ടർ ബാബു ചേട്ടൻ ……

തൻ്റ പേര്

ജിജോ ജോസ്……

എന്താ മലപ്പുറം യാത്ര,,

കലക്ട്രേറ്റിലേക്ക് ആണ്……
ഈ കോവിഡ് സമയത്ത് എന്താ വിശേഷിച്ച്……

ജോലി അവിടെ ആണ്……

ആ,,, അങ്ങനെ വരട്ടെ ,..

എന്നും പോയി വരുക ആണോ….

താമസം ഉണ്ട്…..

അങ്ങനെ മലപ്പുറം എത്തി….

അതെ… അവിടുന്ന് ഓട്ടോ വിളിച്ചാൽ മതി….

അൻപത് രൂപ ആകും…….

ഞാൻ ബസ്സ് ഇറങ്ങി ഓട്ടോ വിളിച്ചു കലക്ട്രേറ്റിൽ എത്തി….

അറുപത് രൂപ മേടിച്ചു..

ഞാൻ അത് നൽകുകയും ചെയ്തു….

കാൻ്റീനിൽ കയറി രാവിലത്തെ ചായ പലഹാരം കഴിച്ചു…….

അപ്പോഴേക്കും മണി പത്ത് ആയി…

Leave a Reply

Your email address will not be published. Required fields are marked *