ജീവിതം ഇങ്ങനെയൊക്കെയാണ്
അത് ശരിയാണ്
പള്ളിയിൽ എത്തി,,.
അച്ഛനെ കണ്ടു…
കല്യാണ ശേഷം ഉള്ള ആദ്യ കുറുബാന..
കുറുബാന കൂടി എല്ലാവരും പിരിഞ്ഞു പോയി….
അച്ഛൻ രണ്ടു പേർക്കും ഉപദേശങ്ങൾ നൽകി..
രജീഷ മാത്യുസ് എന്ന നീ ഇനി രജിഷ ജിജോ ആയി എന്ന് മനസ്സിൽ ഉണ്ടാകണം…
നമ്മുടെ കാഴ്ചപ്പാടിൽ ഭാര്യ ഭർത്താവ് ബന്ധം ദൃഢമാണ് , ജീവിതം മുഴുവൻ നിങൾ ഒരുമിച്ച് ആയിരിക്കണം….
നിനക്ക് കർത്താവ് തന്നതാണ് ഇവനെ എന്ന് മറക്കരുത്….
ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറി വരും,
ജിജോ നാളെ എപ്പൊൾ പോകും നീ മലപ്പുറത്തിന്..
അച്ചോ , രാവിലെ ഏഴു മണിക്ക് ഇറങ്ങും.. എന്നാൽ പത്ത് മണിക്ക് മുൻപേ എത്താൻ കഴിയും…
ഞങൾ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി..
വീട്ടിൽ പന്തൽ അഴിക്കാൻ പണിക്കാർ വന്നിട്ടുണ്ട് , ഞാനവരുടെ കൂടെ നിന്നു , റോജിനും അങ്ങോട്ട് വന്നു…
അങ്കിൾ ടൗണിൽ പോയിരുന്നു….
റോബിൻ ബാങ്കിലും…
വീട്ടിലും തൊട്ടപ്പുറത്തെ അങ്കിളിൻ്റെ അനിയൻമാരുടെ വീട്ടിലും ആയി റിലേറ്റിവ്സ് ഉണ്ട്……
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ രജി വന്നു വിളിച്ചു…..
ഭക്ഷണം കഴിഞ്ഞ് ഞാൻ വീടിന് പുറത്ത് ഇറങ്ങി നടന്നു ,, അല്പം കഴിഞ്ഞപ്പോൾ റോജിൻ്റ റൂമിലേക്ക് പോയി ,, ..
അവൻ അവിടെ കിടക്കുന്നുണ്ട്….
ഞാൻ അവൻ്റെ അടുത്തു കിടന്നു….
ചേട്ടായി , ഇതല്ല റൂം,,
അങ്ങോട്ട് ചെല്ല്….
ചെറുക്കൻ എന്നെ തള്ളി വിട്ടു….
അവൻ്റെ ചേച്ചിയുടെ ഭർത്താവായി മാറി ഞാൻ ഇപ്പൊൾ…