ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – എന്നാൽ, , ഈ ബെഡ് ഷീറ്റ് എടുത്തോ…..
വേണ്ട…..
വെറും നിലത്ത് കിടക്കല്ലെ ,,
വല്ലതും വരും….
ഞാൻ ബാഗ് എടുത്ത് തുറന്നു ,
എൻ്റ ട്രാവൽ ബെഡ് എടുത്തു്.
കാറ്റ് ഊതി വീർപ്പിച്ച്. കിടന്നു ….
എപ്പോഴോ ഉറക്കത്തിലേക്ക് പോയി……
രജി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്…
ജിജോ സമയം കുറെ ആയി ,,
ഇന്ന് കുറുബാനക്ക് പോകണം….
അവൾ ഫ്രഷ് ആയി കഴിഞ്ഞിരുന്നു……
ഞാൻ എണീറ്റാൽ മാത്രമേ അവൾക്കു പുറത്തേക്ക് പോകാൻ കഴിയൂ…..
അല്ലെങ്കിൽ ഞാൻ നിലത്ത് കിടക്കുന്നത് ആരെങ്കിലും കാണും…
ഞാനും പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ് മാറി….
ഹാളിലേക്ക് വന്നു…
ചായയും പലഹാരവും റെഡി ആണ് , ഞങൾ പെട്ടന്ന് കഴിച്ചു …
മോനെ ജിജോ ആ സ്വിഫ്റ്റ് എടുത്തോ നിങൾ, പോയി വാ…
അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലേക്ക്…..
യാത്രയിൽ പരസ്പരം മൗനം ആയിരുന്നു….
രജി എനിക്ക് നാളെ രാവിലെ മലപ്പുറം പോകണം….
എന്തേ,,
ഒരു ജോലി കാര്യം ഉണ്ട്….
പപ്പയോട് പറഞ്ഞിരുന്നോ
ഇല്ല…
നീ എന്ന് മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങും….
ഞാൻ പത്ത് ദിവസത്തേക്ക് ലീവ് എടുത്തിരുന്ന്. അതിൽ ആഗസ്റ്റ് നാല് മുതൽ പതിനാല് വരെ ….
കൊറോണ അയത് കൊണ്ട് ഇത്രയേ അനുവദിച്ചൊള്ളൂ…
എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു സംസാരിക്കട്ടെ…..
ഈ മൂഡ് മാറാൻ പെട്ടെന്ന് ജോലിക്ക് പോകുന്നത് നല്ലതായിരിക്കും…