ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
മോൾ ഇന്നിവിടെ തനിച്ചാവും.. തനിച്ച് താമസിക്കാൻ പേടിയൊന്നുമില്ലല്ലോ മോളേ.. മോള് ഗേറ്റൊക്കെ പൂട്ടി ഇന്നൊന്ന് അഡ്ജസ്റ്റ് ചെയ്യണേ..
അതിനെന്താ.. ആന്റി പോയിട്ട് വാ.. ഞാൻ ഇവിടെ ഇരുന്നോളാം.
ആന്റി വീടിന്റെ താക്കോൽ കൂട്ടം എന്റെ കൈയിൽ തന്നു. ഞാൻ താമസിക്കുന്നത് മുകളിൽ ആണല്ലോ.. അതുകൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്നത് മുകളിലെ പോർഷന്റെ കീയും ഗേറ്റിന്റെ സ്പെയർ കീയുമായിരുന്നു. ആന്റിയുടെ കൈയിൽ വീടിന്റെയും മുകളിലെയും ഗേറ്റിൻ്റെയും ഒക്കെ കീ ഉണ്ടായിരുന്നു. ആന്റി എവിടെയെങ്കിലും പോകുമ്പോൾ താക്കോൽ എങ്ങും കളയാതിരിക്കാൻ സ്കൂളിൽ വന്നിട്ടാണെങ്കിലും എന്നെ ഏൽപ്പിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ആന്റി തന്ന താക്കോലിന്റെ കൂട്ടത്തിൽ ഞാൻ താമസിക്കുന്ന ഭാഗത്തെ സ്പെയർ കീ കാണാനില്ല..
ഇതിൽ മുകളിലെ സ്പെയർ കീ ഇല്ലല്ലോ ആന്റി?
അത് കുറച്ചു ദിവസമായി കാണാനില്ല മോളെ.. ഞാൻ ഇന്നലെയാ ശ്രദ്ധിച്ചത്. മോൾ വന്നിട്ട് അതിന്റെ ഒരു സ്പെയർ കീ ഉണ്ടാക്കണമെന്ന് ഞാൻ അഖിയോട് പറഞ്ഞിരുന്നു.
പറഞ്ഞത് പോലെ അഖിൽ എവിടെ ആന്റി?
എന്റെ മോളെ.. ഒന്നും പറയണ്ട..കോളേജ് ഒരാഴ്ച അവധിയാണെന്ന് പറഞ്ഞ് വീട്ടിലോട്ട് പോയതാ. കിടക്കാൻ മാത്രം ഇവിടെ വരും. മോളുടെ അടുത്തു പഠിക്കാൻ വരാനുള്ളപ്പോൾ അല്ലാതെ പകൽ സമയം അവനെ ഞാൻ ഇവിടെ കണ്ടിട്ടില്ല. അല്ലെങ്കിലും ഈയിടെയായി അവന്റെ കൂട്ട്കെട്ട് അത്ര ശെരിയല്ലെന്ന് അനിത പറയുന്നത് കേട്ടു.