ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
നീ വെറുതെ പറഞ്ഞ് കാടു കയറേണ്ട. ഞാൻ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം.
ഏട്ടന് എന്നെ വേണ്ടാത്തതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നുണ്ട്.
ഏട്ടൻ ഇപ്പോൾ മിക്ക ദിവസവും ഞാൻ ഉള്ളപ്പോൾപ്പോലും കുടിച്ചു കൊണ്ട് വരുന്നില്ലേ? എല്ലാം ഞാൻ അറിയുന്നുണ്ട്. ‘അതുകൊണ്ടാവും എന്നെ വേണ്ടാത്തത്..അല്ലേ?
നീ എഴുതാപ്പുറം വായിക്കണ്ട. ആണുങ്ങളായാൽ അൽപ സ്വല്പം ഒക്കെ കുടിക്കും. എന്നുവെച്ച് ഞാൻ കുടിച്ചു വന്നു തല്ലും വഴക്കും ഒന്നും ഉണ്ടാക്കാറില്ലല്ലോ? രണ്ടു പിള്ളേരായിട്ടും മാറാത്ത നിന്റെ സൂക്കേടിന് വേറെ പേരാണ് പറയുന്നത്..ഇന്നത്തെ കാലത്ത് ഇതുപോലെയൊരു ജോലി എത്ര പ്രയാസമാണെന്നറിയാമോ? AEO വരുന്ന സമയത്ത് ടീച്ചേർസ് ഇല്ലാതെ എന്തെങ്കിലും പ്രശ്നമുണ്ടായി ജോലി പോയാൽ എന്തു ചെയ്യും? കടയിലെ വരുമാനം മാത്രം കൊണ്ട് ഒക്കെ എങ്ങനെ ജീവിക്കും? നീ ജോലി കളഞ്ഞു വന്നാൽ ഇനി നിന്റെ ചിലവും കൂടി ഞാൻ നോക്കണ്ടേ?
അത് കേട്ടതും ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു പോയി.
ഈ മനുഷ്യനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്ക് മനസ്സിലായി.
ഇങ്ങേരുടെ മദ്യപാനം നിർത്താതെ ഇനി ഒരു രക്ഷയുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
താലി കെട്ടിയ ഭാര്യക്ക് ചിലവിന് കൊടുക്കണം എന്നു പേടിച്ചു നിർബന്ധിച്ചു ജോലിക്ക് അയക്കുന്ന ഇയാൾ ഒരാണ് തന്നെയാണോ? ഇയാളെ ആണല്ലോ ഇത്രയും കാലം സ്നേഹിച്ചത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.