ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ വന്നതിന്റെ ഉദ്ദേശവും പ്രിൻസിപ്പൽ വിളിച്ചതും ഒക്കെ.
എന്നെ ഞെട്ടിച്ച മറുപടിയായിരുന്നു ഏട്ടനിൽനിന്ന് ലഭിച്ചത്.
ഇതിനൊക്കെ എന്തിനാണ് നീ ലീവ് എടുത്തത്? അതും ഇത്രയും റിസ്ക് എടുത്തിട്ട്
ഞാൻ പറഞ്ഞില്ലേ ഏട്ടാ !! എത്ര നാളായി നമ്മൾ ഒന്നു പഴയപോലെ ചെയ്തിട്ട് !! എനിക്ക് തീരെ പറ്റാത്തത് കൊണ്ടല്ലേ ഞാൻ.. !!
എന്റെ ശബ്ദം ഇടറി.
എടോ താനിങ്ങനെ ബാലിശമായി സംസാരിക്കാതെ.. ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവരും. ‘ജീവിതം കെട്ടിപ്പടുക്കാനുള്ള ഓരോരോ തത്രപ്പാടിൽ പലതും നിയന്ത്രിക്കേണ്ടി വരും.
ഇനി ഞാൻ എങ്ങനെ നിയന്ത്രിക്കണമെന്നാണ്.. ഏട്ടൻ എന്റെ മനസ്സൊന്ന് മനസ്സിലാക്കൂ… ഞാൻ ഒരു പെണ്ണല്ലേ.. എനിക്കും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലേ?
എല്ലാ സ്ത്രീകൾക്കും ഇങ്ങനെ തന്നെയല്ലേ??രണ്ടു കുട്ടികൾ ആയിക്കഴിഞ്ഞാൽ നമ്മൾ കുറച്ചൊക്കെ നിയന്ത്രിക്കണം സ്മിതേ.. ഭർത്താവ് മരിച്ചു പോയവരും ഗൾഫിൽ ഉള്ളവരും ഒക്കെ ഇങ്ങനെ തന്നെയല്ലേ?
കൊള്ളാം രണ്ടു കുട്ടികൾ ആയി കഴിഞ്ഞപ്പോളേക്കും ഞാൻ നിയന്ത്രിക്കണമല്ലേ? എന്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ തടയിടണം അല്ലേ? ഒരു കാര്യം നിങ്ങൾ പറഞ്ഞത് സത്യമാണ്. എന്റെ അവസ്ഥ ഇപ്പോൾ ഭർത്താവ് മരിച്ചവരുടെയും ഭർത്താവ് ഗൾഫിൽ ഉള്ളവരുടേതു പോലെയും തന്നെയാണ്.