ഇങ്ങനേയും ഒരു കളിക്കഥ
ദേ..അങ്ങകലെ ഒരു പഞ്ചർ കടയുടെ ബോർഡ് !!
ഞാൻ വേഗം സൈക്കിൾ തള്ളി അവിടെ എത്തിച്ചു.
അവിടത്തെ ചേട്ടൻ വളരെ വേഗം അതു ശരിയാക്കി. അതിന്റെ കൂലി കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ നയാ പൈസയില്ല ! ഉള്ളത് ബാങ്കിന്റെ കാർഡാണ്.
അതവിടെ പറ്റോന്നു ചോദിക്കാൻ പോയപ്പോഴേക്കും എന്റെ അവസ്ഥ മനസിലാക്കിയിട്ട് ആകണം, ആ ചേട്ടൻ സൈപ്പിംഗ് മെഷിനുമായിട്ട് വന്നു.
.
കാലം പോയപോക്കെ.. ഒരു നോട്ടു നിരോധനം വന്നപ്പോഴേക്കും പിച്ചക്കാരന്റെ കൈയിൽവരെ ഇതായി.
വേഗം കാർഡും ഉരച്ച് ഞാൻ വീണ്ടും സൈക്കിളിന്റെ പുറത്ത് കയറി,
”ശ്ശോ ”
വാച്ച് നോക്കിയപ്പോൾ ഒൻപത് മണിക്ക് അഞ്ചു മിനിറ്റ് മാത്രം.
സൈക്കിൾ ഞാനൊരു പറ പറപ്പിച്ചു.
കാറുകൾക്കിടയിൽ കൂടി അത് ശരവേഗത്തിൽ പാഞ്ഞു’
“ഭാഗ്യം .. പോലിസ് ചെക്കിംഗ് ഉണ്ടാവാത്തത് !! ഇല്ലെങ്കിൽ അവർക്ക് ഓവർ സ്പീഡിന് കാശുകൊണ്ടുക്കേണ്ടി വന്നേനെ”
ഞാൻ മറെൻ ഡ്രൈവിൽ എത്തി. സൈക്കിൾ ഒരു മരത്തിൽ ചാരിവെച്ചിട്ട് അവിടെയൊക്കെ നോക്കിയപ്പോൾ ആരെയും കാണാനില്ല.
ഇനി പരിപാടി എങ്ങാനും മാറ്റിവെച്ചോ? ഇനി ചമ്മൽ കാരണം ആരും വരാത്തതാണോ?
അങ്ങനെ ആലോച്ചിച്ച് നിൽക്കുമ്പോഴാണ് അങ്ങകലെ ചെറിയ ഒരു സ്റ്റേജ് കണ്ടത്.
ഞാൻ അവിടേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ സ്റ്റേജിന്റെ അലങ്കോലപ്പണി നടക്കുന്നുണ്ട്.
അത് സ്റ്റേജ് പണിക്കാർ ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.