ഇങ്ങനേയും ഒരു കളിക്കഥ
ഞാൻ ഇപ്പോ പോകുന്നത്
കുട്ടൻ ഡോക്ടറുടെ
അടുത്തേക്കാണ്. ഇന്ന് ഞങ്ങൾ
കുട്ടൻ ഡോകടറുടെ നേതൃത്വത്തിൽ അടിച്ച് പൊളിക്കാനുള്ള പ്ളാനിലാണ്.
ചിലവ് മുഴുവൻ ഡോക്ടറുടെ വക.
മററെൻ ഡ്രെെ വിലാണ് ഞങ്ങൾ ഒത്തുകൂടുന്നത്.
ഞാൻ ആഞ്ഞു ചവിട്ടി . ഇനിയും പത്തു മിനിട്ട് യാത്രയുണ്ട്, വണ്ടികളുടെ ഇടയിൽകൂടെ എന്റെ സൈക്കിൾ ചീറ്റപ്പുലി വേഗത്തിൽ പാഞ്ഞു.
പെട്ടെന്നാണത് സംഭവിച്ചത്,
ഒരു ഡൂക്ക്കാരൻ പറപ്പിച്ച് ഒരു പോക്ക് !
ഇവൻ ഇത് നവിടേക്കാ.. ചാകാൻ ആണോ എന്ന് മനസിൽ വിചാരിച്ചപ്പോഴേക്കും ” ഠോ ” എന്ന ഭായനകമായ സൗണ്ട്.
ഞാൻ ഒരുവിധത്തിൽ സൈക്കിൾ
ബ്രേക് പിടിച്ചു നിർത്തി.
നോക്കുമ്പോൾ..എന്റെ സൈക്കിളിന്റെ മുൻപിലത്തെ ടയർ പഞ്ചറായാ സൗണ്ട് ആയിരുന്നത് “
ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി.
ഇന്നു ആരെയാണൊ കണികണ്ടത് എന്നു വിചാരിച്ച് അവനെ പ്രാകി.
അപ്പോഴാ ഓർക്കുന്നത് ഇന്നു എന്നെത്തന്നെയല്ലേ കണികണ്ടത് ഫോണിന്റെ വാൾപേപ്പറിൽ !!
‘ശ്ശോ..പ്രാകണ്ടായിരുന്നു’
ഒരു പഞ്ചർ കട നോക്കിയിട്ട് അവിടെ എവിടെയും കണ്ടില്ല.
ആവശ്യനേരത്ത് അല്ലെങ്കിലും ഇങ്ങനെയാ.. ഒരു കടപോലും കാണുകയില്ല!! അലെങ്കിൽ വെറുതെ മുട്ടിനു മുട്ടിനു കട കാണാം !
കുറച്ചുദൂരം സൈക്കിളും തള്ളിക്കൊണ്ട് ഞാൻ നടന്നു. എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നുതോന്നുന്നു..