ഇങ്ങനേയും ഒരു കളിക്കഥ
ഉം… ശരി.. ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകണ്ടാട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകുമവിടെ. .പണ്ട് നാണംകെട്ടത് ഓർമ്മയുണ്ടല്ലൊ!!
ഞാൻ എവിടെക്കും പോകുന്നില്ല. നിന്റെ കൂട്ടുകാരികളെ ഒന്നിനേം എനിക്ക് വേണ്ടായെ..
അവളുടെ ഒരു ആക്കിയ ചിരിയും കണ്ടു കൊണ്ട് ഞാൻ എന്റെ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
ഓ.. ഭാഗ്യം അച്ചൻ കണ്ടില്ല !
ഞാൻ വേഗം താക്കോൽ എടുത്ത് വീടിന്റെ സൈഡിൽ ചാരിവെച്ചിരുന്ന
ഹെർക്കുലിസ് സൈക്കൾ എടുത്തു.
സൈക്കിളിൽ ഞാനൊന്ന് വെറുതെ നോക്കി.. ഇതിന് എന്നെക്കാൾ പ്രായമുണ്ടെന്ന് തോന്നുന്നു.
ആ ജാബ്ബവാന്റെ കാലത്തെ സൈക്കിളും എടുത്ത് ,പുറത്തേക്ക്
ഇറങ്ങി.
അപ്പോ പുറകിൽ നിന്ന് അച്ചന്റെ വിളി.
നീ എവിടെ പൊകുവാ..
ഇപ്പോ വരാന്ന് പറഞ്ഞ് അവിടെനിന്നു തടി തപ്പി !
ഞാൻ സൈക്കിൾ നൂറെ നൂറിൽ പറപ്പിച്ചു. (സൈക്കിളിന്റെ പരമാവധി വേഗത ആണു ഉദ്ദേശിച്ചത് )
സമയം എട്ടര കഴിഞ്ഞല്ലോ. ഇനി ഒൻപത് മണിക്ക് അവിടെ എത്താൻ പറ്റുമൊ ആവോ.
അങ്ങനെ ആലോചിച്ച്കൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി.
ഞാനിത്രയ്ക്ക് ധൃതിപിടിച്ച് എവിടേക്കാ പോകുന്നതെന്നായിരിക്കും.. പറയാം.. അതിന് മുന്നേ ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തട്ടേ..
*
ഞാൻ അശോക്.. ഞാൻ ഒരു സാദാ ജോലിക്കാരനാണ്, അന്നന്നു കിട്ടുന്നത് മൊത്തം അന്നുതന്നെ ചിലവാക്കുന്ന ഒരു ശരാശരി മലയാളി.