ഇണക്കിളികൾ
കാഡ്ബറീസ് ചോക്ളേറ്റ് മൂന്നാലെണ്ണം വാങ്ങിക്കോ?
അതെന്തിനാ? അനുവിന് സിത്താരയുടെ ഉദ്ദേശം മനസ്സിലായില്ല. എന്നാൽ കാര്യം പിടികിട്ടിയ ജയൻ ചിരിച്ചു.
അനു.. അതൊക്കെ പറയാം.. ഇപ്പ പറ്റില്ല..
അവിടെ വെച്ച് പറയാൻ പറ്റാത്തത് കൊണ്ടാണെന്ന് മനസ്സിലായി എന്നല്ലാതെ അപ്പോഴും അനുവിന് കാര്യം മനസ്സിലായില്ല..
നിങ്ങൾക്ക് ബിയർ വേണോ?
അജയന്റെ ആ ചോദ്യം അവരിരുവരും പ്രതീക്ഷിക്കാത്തതാണ്.. ഒരു ദിവസം ഇരുവരും ഒരു ഫ്രണ്ടിന്റെ വീട്ടിൽ വെച്ച് ബിയർ കഴിച്ചിട്ടുമുണ്ട്.
ആ ചോദ്യത്തിനും ചാടി വീണ് പറഞ്ഞത് സിത്താരയാണ്..
വേണം..
okay.. അത് ഞാൻ ഏറ്റു…
അജയൻ പറഞ്ഞു.
ഭക്ഷണം കഴിഞ്ഞതും അജയൻ പുറത്തേക്ക് പോവാൻ ഒരുങ്ങിവന്നു അമ്മയോട്:
അമ്മേ.. ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാട്ടോ..
അജയാ.. നീയിപ്പോ എങ്ങോട്ടാ.. ഞങ്ങളിപ്പോ പോകും.. അനുവും സിത്താരയും തനിച്ചാ..
അതിനെന്താ.. ഞാൻ നിങ്ങൾ ഇറങ്ങുമ്പോഴേക്കും എത്തും.. ങാ.. എന്ന് വെച്ച് ഞാൻ വരാൻ കാക്കണ്ടാട്ടോ.. ഞാൻ ഉടനെ എത്തിക്കോളാം..
അതും പറഞ്ഞ് അജയൻ പോയി.. [ തുടരും ]