ഇണക്കിളികൾ
അവർ ബസ്സിൽ കയറിയപാടെ മൊബൈലിൽ ഹെഡ്ഫോൺ കണക്ട് ചെയ്ത് വശങ്ങളിലെ സ്ക്രീൻ വലിച്ചിട്ട് ഉറക്കമായി. അനു തൻ്റെ ബെർത്തിൽ ബസ്സിൻ്റെ മുൻവശത്തേക്ക് അഭിമുഖമായി ബെർത്തിൽ ചാരി കാലുകൾ നീട്ടിവെച്ചാണ് ഇരുന്നിരുന്നത്.
അനുവിന്റെ ബെർത്തിൻ്റെ എതിർവശത്തുള്ള ഡബിൾ ബെർത്തിൻ്റെ ഇടനാഴിയുടെ വശത്ത് ബസിൻ്റെ പുറകുവശത്തേക്കു അഭിമുഖമായി ഒരു ചെറുപ്പക്കാരൻ കൈയിൽ ഒരു പുസ്തകവുമായി ഇരിക്കുന്നത് അനു കണ്ടു.
ആ ചെറുപ്പക്കാരൻ്റെ തലക്കുമുകളിൽ കത്തിക്കൊണ്ടിരുന്ന റീഡിങ് ലാമ്പിലെ വെളിച്ചത്തിൽ കയ്യിലിരുന്ന പുസ്തകത്തിൽ നോക്കി കൊണ്ടിരിക്കുന്ന ചെറുപ്പക്കാരൻ്റെ കണ്ണുകൾ താൻ ഇരിക്കുന്നിടത്തേക്ക് ഇടക്ക് പാളി നോക്കുന്നത് അനു ശ്രദ്ധിച്ചു.
എന്തായിരിക്കും ആ ചെറുപ്പക്കാരൻ നോക്കുന്നത് എന്ന് ഒരു കുസൃതിയോടെ അനു ചിന്തിച്ചു.
ഇറുക്കമുള്ള ചുവന്ന വി നെക്ക് നൈലോൺ ടീഷർട്ടും, വെളുത്ത കാൽമുട്ടിനു അല്പം താഴെ നിൽക്കുന്ന രീതിയിലുള്ള ഒരു സ്കേർട്ടുമാണ് തൻ്റെ വേഷം.
ഒരുപക്ഷെ തൻ്റെ വേഷവിധാനമാകും എന്ന് മനസ്സിൽ കരുതി അനു പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
ബസ്സ് അതിവേഗം ബാംഗ്ലൂർ നഗരത്തിൻ്റെ മാസ്മരികതകളിലൂടെ ചീറിപാഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇടക്ക് ആ ചെറുപ്പക്കാരൻ ഇരുന്നിടത്തേക്കു അനു നോക്കിയപ്പോൾ അയാൾ അനുവെ തന്നെ എല്ലാം മറന്നവനെപ്പോലെ നോക്കിയിരിക്കുന്നതാണ് കണ്ടത്.