ഇണക്കിളികൾ
സിത്താര നിറഞ്ഞ കണ്ണുകളാൽ അനുവെ നോക്കി ഒന്ന് ചിരിച്ചു. സിത്താര ചിരിച്ചപ്പോൾ അവളുടെ ഇരുകവിളുകളിലും തെളിഞ്ഞ സുന്ദരമായ നുണക്കുഴികൾ ചേർത്ത് അനു തൻ്റെ രണ്ടുവിരലുകൾ ചേർത്ത് നുള്ളിക്കൊണ്ടു പറഞ്ഞു,
“ഗുഡ് ഗേൾ”.
സിത്താര ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ അ നുവെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മകൊടുത്തു. അനു സിത്താരയുടെ കവിളിൽ മുത്തം നൽകിക്കൊണ്ട് ബസ്സിലേക്ക് തൻ്റെ ബാഗ് എടുത്തുകൊണ്ട് നടന്നു.
ബസ്സിൻ്റെ ഇടത് വശത്ത് മുകൾവശത്തുള്ള സിംഗിൾ ബെർത്താണ് അനു ബുക്ക് ചെയ്തിരുന്നത്. സിത്താര തൻ്റെ ബാഗ്, ബെർത്തിൻ്റെ ഒരു മൂലയിൽ വെച്ച് ബെർത്തിൽ കേറി ഇരുന്ന് സൈഡ് വിൻഡോവഴി പുറത്തേക്ക് നോക്കി.
അപ്പോഴും നിറകണ്ണുകളോടെ സിത്താര തന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അധികം വൈകാതെ തന്നെ ബസ് പുറപ്പെട്ടു. ബസ്സിൻ്റെ വാതിൽ അടക്കുന്നത് കണ്ടപ്പോൾ അനു സിത്താരയെ നോക്കി കൈവീശിക്കാണിച്ചു. സിത്താരയും അനുവെ നോക്കി കൈവീശി.
അനു ബസിനുള്ളിൽ ഒന്ന് കണ്ണോടിച്ചു. ബസിനുള്ളിൽ ഒരുവിധം എല്ലാ ബെർത്തുകളിലും ആൾക്കാരുണ്ട്. ബസിനുള്ളിലെ ലൈറ്റുകൾ ഓഫ് ആക്കിയിരുന്നില്ല..
അനുവിന്റെ ബെർത്തിൻ്റെ വലതു വശത്തുള്ള ഇടനാഴിയുടെ അപ്പുറത്തുള്ളത് ഡബിൾ ബെർത്താണ്. അനുവിന്റെ എതിരെയുള്ള ബെർത്തിൽ രണ്ട് ചെറുപ്പക്കാരാണ്.