ഇണക്കിളികൾ
കണ്ണുമടച്ചു കിടന്നിരുന്ന സിത്താര കണ്ണുതുറന്നു അനുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനുശേഷം അനുവിന്റെ ചുമലിലേക്ക് തൻ്റെ തല കൂടുതൽ ചേർത്തുവെച്ചു.
അനുവും സിത്താരയും ഒന്നാം ക്ലാസ് മുതൽ സുഹൃത്തുക്കളാണ്. എവിടെ പോയാലും എന്ത് ചെയ്താലും രണ്ടു പേരും ഒരുമിച്ചുതന്നെ. രണ്ടുപേരും ഒന്നിനൊന്ന് സുന്ദരികൾ.
സിത്താരക്ക് വിളഞ്ഞ ഗോതമ്പിൻ്റെ നിറമാണെങ്കിൽ അനുവിന് കടും ചന്ദന നിറമാണ്. അല്പം തടിച്ച ശരീരമാണെങ്കിലും സ്ത്രൈണത മുറ്റിനിൽക്കുന്ന ശരീരവടിവാണ് അനുവിന്. സിത്താരയുടേത് ഒരു അത്ലറ്റിക്കൽ ശരീര പ്രകൃതിയാണ്. ഇപ്പോൾ രണ്ട് പേർക്കും ഇരുപത്തഞ്ചു വയസാണ് പ്രായം.
നീട്ടിയുള്ള ബസിൻ്റെ ഹോൺ കേട്ട് സിത്താര അനുവിന്റെ തോളിൽനിന്നും തലയുയർത്തി നോക്കി. അനുവിന് പോകേണ്ട ബസ് റാമ്പിലേക്ക് കയറിവരുന്നു.
സിത്താര അനുവിന്റെ മുഖത്തേക്ക് നോക്കി. സിത്താരയുടെ കണ്ണുകളിൽ നീർതുള്ളികൾ നിറയുന്നത് അനു കണ്ടു.
അനു സിത്താരയുടെ രണ്ട് കവിളുകളിലും തൻ്റെ ഇരുകൈത്തലങ്ങളും ചേർത്തുവെച്ചു പറഞ്ഞു,
“സിത്തേ.. മോളെ, അനു.. ദാ പോയി ദേ വന്നു എന്നപോലെ വേഗം തിരിച്ചു വരില്ലെ… പിന്നെ എന്തിനാ ഇങ്ങനെയൊക്കെ .. എൻ്റെ സിത്തുവില്ലാതെ അനുവിന് പറ്റുമോ. ഇത് അമ്മ നിർബന്ധിച്ചതുകൊണ്ടല്ലേ.. എൻ്റെ സിത്തേ.. ഒന്ന് ചിരിച്ചേ.”