ഇണക്കിളികൾ
ഇണക്കിളി – രാത്രി 10.30. ബാംഗ്ലൂരിലെ ജോലിസ്ഥലത്ത്നിന്നും ഒരാഴ്ച്ചത്തെ അവധിക്കു എറണാകുളത്ത്, അമ്മാവൻ്റെ വീട്ടിലേക്ക് പോകുവാൻ സ്ലീപ്പർ ബസ് കാത്തിരിക്കുകയാണ് അനു. കൂടെ തൻ്റെ ബാല്യം മുതൽ ഊണിലും ഉറക്കത്തിലും ഇഴപിരിയാത്ത കൂട്ടുകാരി സിത്താരയുമുണ്ട്. അനുവിനെ ബസ് കയറ്റിവിടാൻ ഒപ്പം വന്നതാണ്.
അനുവും, സിത്താരയും ബാംഗളൂരിൽ ഒരു അപ്പാർട്മെന്റിൽ കഴിഞ്ഞ അഞ്ചു വർഷമായി ഒരുമിച്ചാണ് താമസം.
9.30 മുതൽ ബസ് ടെർമിനലിൽ കാത്തിരുന്ന് മടുത്തപ്പോൾ അനുവിന്റെ ചുമലിൽ തലചായ്ച്ചിരിക്കുകയാണ് സിത്താര.
10.30 ആയിട്ടും ബസ് കാണാഞ്ഞിട്ട് കൗണ്ടറിൽ അന്വേഷിച്ചപ്പോൾ അരമണിക്കൂർ താമസമുണ്ടെന്ന് അറിയിപ്പുകിട്ടി.
കാത്തിരുന്നു മടുത്തപ്പോൾ അനു തൻ്റെ തോളിൽ തലവെച്ചിരിക്കുന്ന സിത്താരയുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു, “ബസ് വൈകുന്നല്ലോ സിത്തേ..”.
അപ്പോൾ സിത്താര തൻ്റെ കവിളിലിരിക്കുന്ന അനുവിന്റെ കൈകളിൽ തഴുകിക്കൊണ്ട് പറഞ്ഞു.,
“വൈകുന്നെങ്കിൽ വൈകട്ടെ അനു .. അത്രനേരം കൂടി എനിക്കെൻ്റെ അമ്മുവിന്റെകൂടെ ഇരിക്കാമല്ലോ”.
അനു ഒരു ചെറുചിരിയോടെ സിത്താരയെ നോക്കി. സിത്താരയുടെ ഗോതമ്പ് നിറമുള്ള നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി തൻ്റെ വിരലുകൾ കൊണ്ട് മുകളിലേക്ക് ഒതുക്കിവെച്ചു.