ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.
ഹോസ്റ്റല്‍ – ഞാൻ ചുറ്റും നോക്കി മുന്നോട്ട് നടന്നപ്പോൾ stair കയറി ഒരാൾ കടന്നു വരുന്നു. കാഴ്ചയിൽ തന്നെ ടീച്ചർ ആണെന്ന് ഞാനങ്ങ് ഉറപ്പിച്ചു..
അവരാണെങ്കിൽ എന്നെ ശ്രദ്ധിച്ചു കൊണ്ടാണ് വരുന്നത്. അവർക്ക് എന്നേക്കാൾ നാലഞ്ച് വയസ്സ് കൂടുതൽ കാണും..
എന്നെ കണ്ടിട്ടവർ ചിരിക്കുന്നുണ്ട്..
അടുത്തെത്തിയതും ചോദിച്ചു..
ഉഷ ടീച്ചർ.. അല്ലേ?
അതെ..
ഞാൻ സൗമ്യ .. ടീച്ചറാ.. ഉഷ ടീച്ചറെ രാവിലെ മുതൽ പ്രതീക്ഷിച്ചിരുന്നു.. എപ്പോ എത്തി?
ഒരു മണിക്കൂർ ആയതേയുള്ളൂ ടീച്ചർ.
വാ ദാ 17 ആണ് എന്റെ മുറി.. ഞാൻ ഒറ്റയ്ക്കാണ്.
ഞാൻ ടീച്ചർക്കൊപ്പം അവരുടെ മുറിയിലേക്ക് ചെന്നു… ഞങ്ങൾ പരസ്പരം കൂടുതൽ അറിഞ്ഞു..
ഞാൻ എന്റെ മനസിലെ ടെൻഷൻ മിസ്സിനോട് പറഞ്ഞു..
ഛെ.. ഛെ.. ഇതിനാണോ ടെൻഷൻ.. 25 വയസ് ആയിട്ടും സാരി ഉടുക്കാൻ അറിയില്ലേ, പേടിയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്…
അത്.. അല്ല ടീച്ചറേ, എന്തോ ഒരു..
അതേ,ഞാൻ നിന്നെ പേരല്ലേ വിളിച്ചത്.. തിരിച്ചു ചേച്ചി എന്ന് വിളിച്ചാൽ പോരേ പെണ്ണേ..
ഓ..ഓ..ഓ, ശരി ചേച്ചി.
സാരീ ഞാൻ ഉടുപ്പിക്കാം.. അതോർത്ത് ടെൻഷൻ വേണ്ട.. ഉടുത്തുടുത്ത് കുറേ കഴിയുമ്പോൾ ഈ പേടിയൊക്കെ മാറും..
ചേച്ചി പറഞ്ഞ വാക്കുകൾ എനിക്ക് കൂടുതൽ ധൈര്യം പകർന്നു.. ഞാൻ സന്തോഷത്തോടെ തിരിച്ചു മുറിയിലേക്ക് മടങ്ങി.