അങ്ങനെ ഞങൾ ടൗണിലോട്ട് യാത്രയായി. ടൗണിൽ എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല. എല്ലാവരും കടയും എല്ലാം അടച്ചു നേരത്തെ പോയി.
ഗോപൻ ചേട്ടൻ ചോദിച്ചു: അനുമോന് ഇന്ന് തന്നെ പോണോ അത്യാവശ്യം വല്ലതും ഉണ്ടോ പോയിട്ട്? മോൻ കൂടെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഷെയറിട്ടോരു റൂം എടുക്കാമായിരുന്നു.
ഞാൻ: അത്യാവശ്യം ഒന്നുമില്ല ചേട്ടാ, ഞാൻ വീട്ടിൽ വിളിച്ചു പറയാം ഇന്ന് വരുന്നില്ല എന്ന്.
ഞാൻ വീട്ടിൽ വിളിച്ചു അമ്മയോട് ഇവിടെ നടന്ന കാര്യം പറഞ്ഞു.
അമ്മ പറഞ്ഞു ഞാൻ ടിവിയിൽ കണ്ടായിരുന്നു അവിടുത്തെ പ്രശനമൊക്കെ ഇന്നിനി ഇങ്ങോട്ട് വരാൻ നിക്കണ്ട.മോൻ അവിടെ ആ ചേട്ടൻ്റെ കൂടെ സേഫ് ആയിട്ടുള്ള ഒരിടത്ത് നിന്നോ.
അങ്ങനെ ഞങൾ ഒരു ഹോട്ടലിൽ എത്തി റൂം എടുത്തു. നല്ല വൃത്തിയുള്ള വലിയ റൂം തന്നെയായിരുന്നു.അടുത്ത മുറികളിലോന്നും ആരും തന്നെ ഇല്ലായിരുന്നു.ഗോപൻചേട്ടൻ വന്ന പാടെ ബാത്ത്റൂമിൽ കയറി കുളിച്ചിറങ്ങികൊണ്ട് പറഞ്ഞു.
ഇപ്പോളാ ഒന്ന് ആശ്വാസമായത് മോൻ ഫ്രഷായിട്ട് വാ അപോളേക്കും ചേട്ടൻ താഴെവരെ ഒന്ന് പോയിട്ട് വരാം.
ഞാൻ ബാത്ത്റൂമിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ കല്ലേറ് കൊണ്ട് തലയിലും ദേഹത്തും ചെറിയ നീര് വെച്ചിരുന്നു. ഞാൻ പെട്ടെന്ന് കുളിച്ചിറങ്ങി. ആ സമയം ഗോപൻ ചേട്ടൻ റൂമിൽ തിരിച്ചെത്തി കയ്യിലൊരു കുപ്പി സോടയും ഒരു ഗ്ലാസും ഉണ്ടായിരുന്നു. ചേട്ടൻ റൂം ലോക്ക് ചെയ്തു.
ചേട്ടൻ: ആ മോൻ ഫ്രഷായോ. ദേഹത്ത് മോത്തോം കല്ല് കൊണ്ട പാട് ഉണ്ടല്ലോ, വേദനയുണ്ടോ?