ഞാൻ: എന്താ ചേട്ടാ ഇത്? നമ്മൾ എവിടെ എത്തി?
ചേട്ടൻ: നമ്മള് തൃശൂരായി,ഇവിടുത്തെ ഏതോ ഒരു നേതാവിനെ ആരൊക്കെയോ വെട്ടി കൊന്നുന്ന്. ഇവർ ഇന്നിവിടെ ഹർത്താലിന് ആഹ്വാനം ചെയ്തേക്കുവാ.
ഞാൻ:അയ്യോ, അപ്പോ ഇന്ന് നമുക്ക് പോവാൻ പറ്റില്ലേ?
ചേട്ടൻ:മോനിത് കാണുന്നില്ലേ. ഇന്ന് പോവാൻ പറ്റുമെന്ന് തോന്നുന്നില്ല. തല നല്ലോണം മുഴച്ചിട്ടുണ്ടല്ലോ. വേദനയുണ്ടോ ഹോസ്പിറ്റലിൽ പോണോ?
ഞാൻ: വേണ്ട ചേട്ടാ. നമുക്ക് എങ്ങനേലും ഇവിടുന്ന് പോവാം.
അങ്ങനെ ഞങൾ അവിടുന്ന് കുറെ നടന്നു ഒരു ബസ് സ്റ്റോപ്പിൽ എത്തി സമയം വൈകുന്നേരം ആയി.കുറെ നേരം ഏതെങ്കിലും വണ്ടി വരുമോ എന്ന് നോക്കി നിന്നു. പക്ഷേ നിരാശ ആയിരുന്നു ഫലം. ഞങൾ അവിടെ ഒരു പെട്ടിക്കടയിൽ കേറി രണ്ട് നാരങ്ങാവെള്ളം കുടിച്ചു.
ഗോപൻ ചേട്ടൻ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് ആ കടക്കാരൻ ചേട്ടനോട് ചോദിച്ചു
ചേട്ടൻ: ചേട്ടാ ഇവിടുന്ന് ഇനി വണ്ടി വല്ലതും കിട്ടുമോ തെക്കോട്ട്?
കടക്കാരൻ ചേട്ടൻ: ഇനി ഇന്ന് നിങ്ങള് വണ്ടി ഒന്നും നോക്കണ്ട. കണ്ടില്ലേ നിങ്ങള്.. ഒന്നിനും ഒരു ബോധവുമില്ല എല്ലാം അവരു അടിച്ചു തകർക്കുവാ..പെട്ടിക്കട ആയത് കൊണ്ട് മാത്രമാ അവരൊന്നും ചെയ്യാത്തത്.
ചേട്ടൻ: ചേട്ടാ ഇവിടെ വല്ല മുറിയും കിട്ടുമോ ഇന്ന് തങ്ങാൻ?
കടക്കാരൻ ചേട്ടൻ: ഇവിടുന്ന് ഒരു കിലോമീറ്റർ പോയാൽ ടൗൺ എത്തും അവിടെ ഒരുപാട് ലോഡ്ജും ഹോട്ടലും ഉണ്ട്. അവിടെ ഒന്ന് അന്വേഷിച്ച്നോക്ക്.എന്തേലും വാങ്ങണമെങ്കിൽ ഇവിടുന്ന് വങ്ങിച്ചോ. ടൗണിൽ ചെന്നാൽ കട ഒന്നും കാണില്ല.
ഗോപൻ ചേട്ടൻ ഒരു പാക്കറ്റ് ബ്രെഡും ജാമും വെള്ളവും പിന്നെ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി ബാഗിൽ വെച്ചു.