ഈ ബസിലും സീറ്റ് കിട്ടില്ല എന്ന് ഉറപ്പായതോടെ ഞാൻ തിരക്കിൽ നിന്നും മാറി. പെട്ടെന്ന് ഒരു ചേട്ടൻ ബസിൻ്റെ ഉള്ളിൽ നിന്നും വിളിച്ചുപറഞ്ഞു.മോനെ കേറി വാ ഇവിടെ സീറ്റ് ഉണ്ട്. ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ബസിൽ ചാടികേറി സീറ്റിലിരുന്നു എന്നിട്ട് ആ ചേട്ടനോട് താങ്ക്സ് പറഞ്ഞു.
(ആ ചേട്ടനെ പറ്റി പറയുവാണെങ്കിൽ കാണാൻ സുമുഖൻ ഒരു 6 അടി പൊക്കവും അത്യാവശ്യം നല്ല ബോഡിയുമുണ്ട്.
ഇരുനിറം,കണ്ടാൽ ഒരു 45നും-50നും ഇടയിൽ പ്രായം തോന്നും).
ചേട്ടൻ: ഞാൻ കണ്ടായിരുന്നു മോനെ ബസ് കിട്ടാതെ നോക്കി നിൽക്കുന്നത്.
ഞാൻ: ആണോ, കുറെ നേരമായി ചേട്ടാ നിക്കുന്നു എല്ലാ വണ്ടിയിലും നിറയെ ആളാ അതാ കേറാഞ്ഞെ.
അല്ല എന്താ ചേട്ടൻ്റെ പേര്? ചേട്ടൻ എങ്ങോട്ടാ?
ചേട്ടൻ: എൻ്റെ പേര് ഗോപൻ, എൻ്റെ വീട് തിരുവനന്തപുരത്താ, ഞാൻ ഇവിടെ ഇലക്ട്രിസിറ്റി ബോർഡിലാ ജോലി ചെയ്യുന്നെ. മോൻ്റെ പേരെന്താ ഇവിടെ എന്താ ചെയ്യുന്നേ?
ഞാൻ: എൻ്റെ പേര് അനുമോൻ, ഞാനിവിടെ എൻജിനീയറിങ് പഠിക്കുവാ. വീട് കൊല്ലത്താ.
ഞങൾ പെട്ടെന്ന് തന്നെ കൂട്ടായി,ഒരുപാട് സംസാരിച്ചു കുറച്ചു കഴിഞ്ഞ് ഞാൻ വണ്ടിയിൽ ഇരുന്ന് ഉറങ്ങി പോയി. പെട്ടെന്ന് വണ്ടിയുടെ ചില്ല് പൊട്ടുന്ന ഒച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. നോക്കുമ്പോൾ ബസിൻ്റെ മുമ്പിൽ ഒരുപാട് ആളുകൾ അവർ വണ്ടിയിലേക്ക് കല്ലെറിയുകയും വണ്ടി തല്ലി പൊളിക്കുവാനും തുടങ്ങി ഒന്ന് രണ്ട് കല്ല് എൻ്റെ തലയിലും ദേഹത്തും വന്നു കൊണ്ടു.ഞങൾ പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി അവിടുന്ന് മാറി.