എന്റെ സ്വപ്നങ്ങളും മോഹവും
ശ്രീ ഒഴിച്ച് ബാക്കി എല്ലാരും അത് കേള്‍ക്കാൻ അവിടെ ഉണ്ടായിരുന്നു.
അച്ഛൻ കേട്ടോ.. എല്ലാരും കേട്ടോ.. ഇത് ആര്യയുടെ മനസിന്റെ മരണമാ. ഇനിയും ആര്യക്ക് ഇത് സഹിക്കാനാവില്ല, ഞാൻ കാരണം ആരും വേദനിക്കണ്ട. ആര്യക്കാരുടെയും സ്നേഹവും വേണ്ട. ആര്യക്ക് വേണ്ടി ആരും തല്ലു കൊള്ളേണ്ട. എനിക്കറിയാം ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന്..
അവള്‍ ഓടി മുകളിലെത്തെ നിലയിലെ ശ്രീയുടെ മുറിയില്‍ കേറി വാതില്‍ അടച്ചു. കട്ടിലിൽ കിടന്ന ശ്രീയോട്.
വിഷ്ണു..എനിക്കറിയാം ഇത് നീയാണെന്ന് .. എനിക്ക് നിന്നോട് സംസാരിക്കണം. ഞാൻ കാരണമാണോ ശ്രീക്കു ഈ തല്ലൊക്കെ കൊണ്ടത്?. എന്‍റെയും നിന്റെയുമൊക്കെ സ്വാർത്ഥതക്കുവേണ്ടി ശ്രീയുടെ ജീവിതം കളയാൻ ഇനി എനിക്ക് പറ്റില്ലടാ..
അച്ചൂ.. ഞാൻ പറയണ കേക്ക്, അവനു കുഴപ്പമൊന്നൂല്ല. അൽപ്പം ചതവേ ഉള്ളു നീ ഇങ്ങനെ വിഷമിക്കാതെ..
വിഷയം അല്പം സീരിയസ് ആണെന്ന് തോന്നിട്ടാവും വിഷ്ണു കൂടുതല്‍ ഒളിക്കണത്.
അത് നീയാണോ തീരുമാനിക്കുന്നത്. നിനക്കവനെ ഇല്ലാതാക്കി എന്നെ വേണം അതിനല്ലേ ഇതൊക്കെ ചെയ്യുന്നത്?
എനിക്ക് വേണ്ട നിന്നെ, ഐ ഹേറ്റ് യൂ, ഐ റിയലി ഹേറ്റ്സ് യൂ.
ഹ്മ്..എന്നേ ഒഴുവാക്കുവാല്ലേ,. ശ്രീക്ക് വേദനിച്ചത്കൊണ്ടാ.. നിന്റെ ശ്രീ എന്നേലും വേദന എന്താന്ന് അറിഞ്ഞിട്ടുണ്ടോ? അവൻ ആകെ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്തുമാത്രം . അതാണോ വേദന?.. അതോ ഈ കിട്ടിയ തല്ലോ. ഇതാണോ വേദന? ഞങ്ങളുടെ ശരിക്കുമുള്ള വേദനയിൽ നരകിച്ചു ഭ്രാന്ത് പിടിച്ച മറ്റൊരു മുഖംകൂടിയുണ്ട്. അവന്റെ വേദന അവന്റെ പക… !!
[ തുടരും ]