Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 24

(Ente Swapnangalum Mohavum Part 24)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നവളുടെ മുഖം കൂടുതൽ ഇരുണ്ടു. അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.

ആ ജോൺസൻ.. വാ കേറിവാടോ..

ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷണിച്ചിരുത്തി.

ദേവേട്ടാ ഞാൻ വന്നത്.. എനിക്കൊരു കാര്യം പറയാനുണ്ട്..

അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.

എന്താ ജോൺസാ എന്താടാ?

മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാതി തെളിഞ്ഞുവന്നു.

അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടിവിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലന്നാ കരുതിയത്.. ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ..

ജോൺസാ.. ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ?

ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ…

അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.

“” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.. ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെക്കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.

ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ…

ദേവേട്ടാ.. നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നതെങ്കിലോ ?. അല്ല.. ഇനി വരില്ലെന്ന് ആര് കണ്ടു !!

ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമ്മയുണ്ടോ?

അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചുകയറി.

അല്ല …ഞാൻ പറഞ്ഞത് അതല്ല..

അയാള്‍ തന്‍റെ വായില്‍നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .

ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്….

ദേവേട്ടൻ അവരുടെ നിസഹായവസ്ഥ വെളിപ്പെടുത്തി.

ഏതായാലും ശ്രീക്കു നിങ്ങളെയും എന്നെക്കാളുമൊക്കെ ചങ്കൂറ്റമുണ്ട്. അത് ഞാൻ കണ്ടതാ… അന്നവനെ ചവിട്ടി ഇടുന്നത്. അന്നവൻ ശല്യപ്പെടുത്തിയത് എന്റെ ചക്കരയെ അയിരുന്നില്ല,.. അത് നിങ്ങടെ അച്ചൂനെയായിരുന്നു.

അവനെ പറ്റിയുള്ള നിങ്ങടെ ഈ ഭയമൊന്നും അവനറിയണ്ട. അവൻ ആങ്കുട്ടിയാ ദേവേട്ടാ.. ആങ്കുട്ടി. എനിക്ക് ഇതുപോലെ ഒരെണ്ണം പിറന്നിരുന്നേ ഞാൻ ഇന്ന് ഇവിടെവന്നു നിങ്ങടെ കാല് പിടിക്കേണ്ടിവരില്ലായിരുന്നു..

താൻ എന്തായി പറഞ്ഞത്? എന്റെ അച്ചു മോളെയും അവൻ…

അതൊന്നും എനിക്കറിയില്ല.. പക്ഷേ ശ്രീയേ ഉണ്ടായിരുന്നുള്ളു അവൾക്കുവേണ്ടി അവനോടു എതിർത്തുനിക്കാൻ..

അത് കേട്ടപ്പോൾ മഹാദേവന്‍ ഒന്ന് ചുറ്റും നോക്കിയിട്ട്,

എടോ ഈ സംസാരം നമുക്ക് ഇവിടെ വെച്ചുവേണ്ട. ഞാൻ, ഞാനൊന്നാലോചിക്കട്ടേ.. പക്ഷേ എനിക്ക്…ഞാൻ ഉറപ്പ് പറയില്ല. താൻ ഇപ്പൊ പൊക്കോ..

മതി.. അത്രേം മതി, അവനെ.. ആ പൊലയാടിമോനേ എനിക്കൊന്ന് ലോക്കപ്പില്‍ കിട്ടിയാമതി..

ജോൺസൺ പോലീസ് പിന്നെ കൂടുതൽ ഒന്നും പറയാതെ അവിടെനിന്നിറങ്ങി .

“”അച്ചൂ“”

മഹാദേവന്‍ നീട്ടിവിളിച്ചു. ആ വിളികേട്ടു ആര്യേച്ചി അങ്ങോട്ട്‌ ചെന്നു.

നീ എന്നോട് എന്തെങ്കിലും പറയാതെ ഒളിക്കുന്നുണ്ടോ മോളേ? സത്യം പറയണം.

ഇല്ല…ഇല്ലച്ചാ..

മഹാദേവന്‍റെ ചോദ്യത്തിന് ഇതിപ്പോ എന്താന്നൊരു സംശയഭാവത്തില്‍ അവൾ മറുപടി പറഞ്ഞു.

എന്റെ മോള് അച്ഛനോട് കള്ളം പറരുത്. നിനക്ക് ആ രാവുണ്ണിടെ മകനായി എപ്പോഴെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അതിനാണോ അവന്‍ ഇന്ന് നമ്മുടേ ശ്രീകുട്ടനെ തല്ലിയത്?

അത്‌ അച്ഛാ…അവൻ..

എന്നിട്ടെന്താ അന്ന് അച്ഛനോട് പറയാഞ്ഞേ?…. എന്താന്ന്?

ദേവേട്ടന്റെ ആ ചോദ്യത്തിന് ഒരൽപ്പം കാഠിന്യം ഉണ്ടായിരുന്നു.

അവൻ എന്നെ ഒന്നും ചെയ്തില്ല, എന്റെ പുറകെ നടന്നു കമന്റടിച്ചൂ… ഞാൻ തിരിച്ചു നല്ലത് പറഞ്ഞപ്പൊ അവൻ പോയി. അത്രേ ഉള്ളു.

വീണ്ടും കള്ളം പറയുന്നത് നീയല്ലേ…. അവനെപ്പോലെയുള്ള തെമ്മാടികളിൽ നിന്നും എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാത്ത ഈ ഞാൻ….. ച്ചേ….!

ആ ജോൺസൻ പൊലീസങ്ങനെ ശ്രീക്കുട്ടനുള്ള ധൈര്യം ഇല്ലേന്ന് മുഖത്തു നോക്കി ചോദിച്ചപ്പോൾ. ഞാൻ ഇനി എന്തിനാടി നിന്റെ അച്ഛനായി.. എന്നോട് പറയാരുന്നില്ലേ?

അച്ഛാ അതിനന്നൊന്നും നടന്നില്ല. അവൻ എന്നെ ഒന്നും ചെയ്തില്ല, അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ? എന്റെ വിഷ്ണുവേട്ടൻ എനിക്ക് കാവലായി ഉണ്ടച്ചാ. എനിക്കതുമതി.

എന്ത്..! അപ്പൊ അന്നത്തെപ്പോലെ വീണ്ടും ശ്രീ ! – ഒരു. അപ്പൊ നമ്മൾ ചെയ്ത മരുന്നിനും മന്ത്രത്തിനും ഒന്നിനും ശ്രീകുട്ടനെ രക്ഷിക്കാനായില്ലേ?….. ദേവീ….. നിങ്ങൾ രണ്ടാളും വീണ്ടും ഞങ്ങളെ ചതിക്കുവാരുന്നല്ലേ.! എന്റെ കുഞ്ഞു…. എന്റെ കുഞ്ഞെന്ത് നരകയാതനയാവും അനുഭവിച്ചേ…. “”

അല്പം ഒന്ന് നിര്‍ത്തിയിട്ടു ദേവേട്ടൻ പിന്നേം തുടര്‍ന്നു.

ജോൺസൻ പറഞ്ഞപ്പൊ എനിക്ക് തോന്നിയിരുന്നു ശ്രീകുട്ടന് അതിനാകില്ലെന്നു, പക്ഷേ ഇതു ഞാൻ പ്രതീക്ഷിച്ചില്ല അച്ചൂ… ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്റെ ശ്രീകുട്ടന് ഈ ഗതി വന്നല്ലോ !!

അച്ചാ, അന്നത്തെ പോലെയല്ലച്ചാ, അത് അച്ഛനു പറഞ്ഞെങ്ങനാ മാനിസിലാക്കി തരുകാ, എന്റെ വിഷ്ണുവേട്ടനെ…. എന്റെ ദൈവമേ….

എനിക്കെന്താ മനസ്സിലാവാത്തത്.. നീ പറ. ഓ ഇപ്പൊ നീ വലിയ ഡോക്ടറായല്ലോ.. ഞങ്ങള് പഴയ അമ്പലവാസികൾ…

അതുകേട്ടപ്പോള്‍ത്തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,

എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ. !!

പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനുശേഷം വീണ്ടു സംസാരിച്ചുതുടങ്ങി

നിങ്ങള്‍ എല്ലാവരുംകൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നുപോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ. എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നു ചേർത്തുപിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി .

അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടുപോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്ധമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞതും കാട്ടിക്കൂട്ടിയതും.

പിന്നെ അച്ഛൻ ആ പണിക്കരെ കൊണ്ടുവന്നു, അയാളും പറഞ്ഞു ശ്രീക്ക് കാവലായി വിഷ്ണുവേട്ടൻ നിപ്പൊണ്ടെന്ന്. അപ്പൊ ഞാൻ കരുതി അത് ശെരിക്കും എന്റെ വിഷ്ണുവേട്ടന്റെ ആത്മവാണെന്ന്

ഞാൻ പതിയെ ആ വിഷ്‌ണുവിനോട് സംസാരിക്കാൻ തുടങ്ങി. അതിൽപിന്നെ ശ്രീഹരിയും ശാന്തനായി. അന്ന് ആരും ശ്രദ്ധിക്കാൻ ഇല്ലാതിരുന്ന എനിക്ക്, ഒരിക്കൽ വിധി എന്റെ കയ്യിൽനിന്ന് തട്ടിഎടുത്ത വിഷ്ണുവേട്ടനെ ഇങ്ങനെ വെച്ചുനീട്ടുമ്പോ ഞാൻ എങ്ങനാ അച്ചാ അത് കാണാതെ ഇരിക്കുന്നെ?

ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം വിഷ്‌ണുവേട്ടനെ എങ്ങനാഛാ ഞാൻ ഇല്ലാതാകുന്നെ? എപ്പോഴൊ അവൻ എന്റെയുള്ളിലും പുനർജനിച്ചു. എന്റെ ഉള്ളിൽ അണകെട്ടി വെച്ചിരുന്ന പ്രണയം അവൻ തുറന്നുവിട്ടു. പക്ഷേ എനിക്ക് പരിസരബോധം വരുമ്പോൾ ശ്രീഹരി എന്നേ ആര്യേച്ചിന്നു വിളിക്കുമ്പോ എനിക്കെന്നോട് തന്നെ അറപ്പുതോന്നി. ഞാൻ എടുത്തോണ്ട് നടന്ന എന്റെ അനിയനെ ഞാൻ…. എന്നോട് തന്നെ തോന്നിയദേഷ്യം ഞാൻ അവനോടും…

അവള്‍ പറഞ്ഞു മുഴുവിക്കാൻ പറ്റാതെ കരഞ്ഞു.

മോളേ, അച്ചൂ.. നീ എന്തോക്കെയാ ഈ പറയുന്നേ?

അവനിപ്പോ ഈ തല്ല് ഞാൻ കാരണാല്ലേച്ചാ, വിഷ്ണൂവേട്ടൻ എന്നോടുകാട്ടിയ സ്നേഹം കൊണ്ടല്ലേച്ചാ….

തകർന്ന ഹൃദയത്തോടെ അവൾ തിരക്കി. പിന്നെ കണ്ണുതുടച്ചു ചുറ്റും നോക്കി.

ശ്രീ ഒഴിച്ച് ബാക്കി എല്ലാരും അത് കേള്‍ക്കാൻ അവിടെ ഉണ്ടായിരുന്നു.

അച്ഛൻ കേട്ടോ.. എല്ലാരും കേട്ടോ.. ഇത് ആര്യയുടെ മനസിന്റെ മരണമാ. ഇനിയും ആര്യക്ക് ഇത് സഹിക്കാനാവില്ല, ഞാൻ കാരണം ആരും വേദനിക്കണ്ട. ആര്യക്കാരുടെയും സ്നേഹവും വേണ്ട. ആര്യക്ക് വേണ്ടി ആരും തല്ലു കൊള്ളേണ്ട. എനിക്കറിയാം ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന്..

അവള്‍ ഓടി മുകളിലെത്തെ നിലയിലെ ശ്രീയുടെ മുറിയില്‍ കേറി വാതില്‍ അടച്ചു. കട്ടിലിൽ കിടന്ന ശ്രീയോട്.

വിഷ്ണു..എനിക്കറിയാം ഇത് നീയാണെന്ന് .. എനിക്ക് നിന്നോട് സംസാരിക്കണം. ഞാൻ കാരണമാണോ ശ്രീക്കു ഈ തല്ലൊക്കെ കൊണ്ടത്?. എന്‍റെയും നിന്റെയുമൊക്കെ സ്വാർത്ഥതക്കുവേണ്ടി ശ്രീയുടെ ജീവിതം കളയാൻ ഇനി എനിക്ക് പറ്റില്ലടാ..

അച്ചൂ.. ഞാൻ പറയണ കേക്ക്, അവനു കുഴപ്പമൊന്നൂല്ല. അൽപ്പം ചതവേ ഉള്ളു നീ ഇങ്ങനെ വിഷമിക്കാതെ..

വിഷയം അല്പം സീരിയസ് ആണെന്ന് തോന്നിട്ടാവും വിഷ്ണു കൂടുതല്‍ ഒളിക്കണത്.

അത് നീയാണോ തീരുമാനിക്കുന്നത്. നിനക്കവനെ ഇല്ലാതാക്കി എന്നെ വേണം അതിനല്ലേ ഇതൊക്കെ ചെയ്യുന്നത്?

എനിക്ക് വേണ്ട നിന്നെ, ഐ ഹേറ്റ് യൂ, ഐ റിയലി ഹേറ്റ്സ് യൂ.

ഹ്മ്..എന്നേ ഒഴുവാക്കുവാല്ലേ,. ശ്രീക്ക് വേദനിച്ചത്കൊണ്ടാ.. നിന്റെ ശ്രീ എന്നേലും വേദന എന്താന്ന് അറിഞ്ഞിട്ടുണ്ടോ? അവൻ ആകെ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്തുമാത്രം . അതാണോ വേദന?.. അതോ ഈ കിട്ടിയ തല്ലോ. ഇതാണോ വേദന? ഞങ്ങളുടെ ശരിക്കുമുള്ള വേദനയിൽ നരകിച്ചു ഭ്രാന്ത് പിടിച്ച മറ്റൊരു മുഖംകൂടിയുണ്ട്. അവന്റെ വേദന അവന്റെ പക… !!
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)