എന്റെ സ്വപ്നങ്ങളും മോഹവും
അത് അച്ഛാ…അവൻ..
എന്നിട്ടെന്താ അന്ന് അച്ഛനോട് പറയാഞ്ഞേ?…. എന്താന്ന്?
ദേവേട്ടന്റെ ആ ചോദ്യത്തിന് ഒരൽപ്പം കാഠിന്യം ഉണ്ടായിരുന്നു.
അവൻ എന്നെ ഒന്നും ചെയ്തില്ല, എന്റെ പുറകെ നടന്നു കമന്റടിച്ചൂ… ഞാൻ തിരിച്ചു നല്ലത് പറഞ്ഞപ്പൊ അവൻ പോയി. അത്രേ ഉള്ളു.
വീണ്ടും കള്ളം പറയുന്നത് നീയല്ലേ…. അവനെപ്പോലെയുള്ള തെമ്മാടികളിൽ നിന്നും എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാത്ത ഈ ഞാൻ….. ച്ചേ….!
ആ ജോൺസൻ പൊലീസങ്ങനെ ശ്രീക്കുട്ടനുള്ള ധൈര്യം ഇല്ലേന്ന് മുഖത്തു നോക്കി ചോദിച്ചപ്പോൾ. ഞാൻ ഇനി എന്തിനാടി നിന്റെ അച്ഛനായി.. എന്നോട് പറയാരുന്നില്ലേ?
അച്ഛാ അതിനന്നൊന്നും നടന്നില്ല. അവൻ എന്നെ ഒന്നും ചെയ്തില്ല, അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ? എന്റെ വിഷ്ണുവേട്ടൻ എനിക്ക് കാവലായി ഉണ്ടച്ചാ. എനിക്കതുമതി.
എന്ത്..! അപ്പൊ അന്നത്തെപ്പോലെ വീണ്ടും ശ്രീ ! – ഒരു. അപ്പൊ നമ്മൾ ചെയ്ത മരുന്നിനും മന്ത്രത്തിനും ഒന്നിനും ശ്രീകുട്ടനെ രക്ഷിക്കാനായില്ലേ?….. ദേവീ….. നിങ്ങൾ രണ്ടാളും വീണ്ടും ഞങ്ങളെ ചതിക്കുവാരുന്നല്ലേ.! എന്റെ കുഞ്ഞു…. എന്റെ കുഞ്ഞെന്ത് നരകയാതനയാവും അനുഭവിച്ചേ…. “”
അല്പം ഒന്ന് നിര്‍ത്തിയിട്ടു ദേവേട്ടൻ പിന്നേം തുടര്‍ന്നു.
ജോൺസൻ പറഞ്ഞപ്പൊ എനിക്ക് തോന്നിയിരുന്നു ശ്രീകുട്ടന് അതിനാകില്ലെന്നു, പക്ഷേ ഇതു ഞാൻ പ്രതീക്ഷിച്ചില്ല അച്ചൂ… ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്റെ ശ്രീകുട്ടന് ഈ ഗതി വന്നല്ലോ !!