എന്റെ സ്വപ്നങ്ങളും മോഹവും
അവനെ പറ്റിയുള്ള നിങ്ങടെ ഈ ഭയമൊന്നും അവനറിയണ്ട. അവൻ ആങ്കുട്ടിയാ ദേവേട്ടാ.. ആങ്കുട്ടി. എനിക്ക് ഇതുപോലെ ഒരെണ്ണം പിറന്നിരുന്നേ ഞാൻ ഇന്ന് ഇവിടെവന്നു നിങ്ങടെ കാല് പിടിക്കേണ്ടിവരില്ലായിരുന്നു..
താൻ എന്തായി പറഞ്ഞത്? എന്റെ അച്ചു മോളെയും അവൻ…
അതൊന്നും എനിക്കറിയില്ല.. പക്ഷേ ശ്രീയേ ഉണ്ടായിരുന്നുള്ളു അവൾക്കുവേണ്ടി അവനോടു എതിർത്തുനിക്കാൻ..
അത് കേട്ടപ്പോൾ മഹാദേവന്‍ ഒന്ന് ചുറ്റും നോക്കിയിട്ട്,
എടോ ഈ സംസാരം നമുക്ക് ഇവിടെ വെച്ചുവേണ്ട. ഞാൻ, ഞാനൊന്നാലോചിക്കട്ടേ.. പക്ഷേ എനിക്ക്…ഞാൻ ഉറപ്പ് പറയില്ല. താൻ ഇപ്പൊ പൊക്കോ..
മതി.. അത്രേം മതി, അവനെ.. ആ പൊലയാടിമോനേ എനിക്കൊന്ന് ലോക്കപ്പില്‍ കിട്ടിയാമതി..
ജോൺസൺ പോലീസ് പിന്നെ കൂടുതൽ ഒന്നും പറയാതെ അവിടെനിന്നിറങ്ങി .
“”അച്ചൂ“”
മഹാദേവന്‍ നീട്ടിവിളിച്ചു. ആ വിളികേട്ടു ആര്യേച്ചി അങ്ങോട്ട് ചെന്നു.
നീ എന്നോട് എന്തെങ്കിലും പറയാതെ ഒളിക്കുന്നുണ്ടോ മോളേ? സത്യം പറയണം.
ഇല്ല…ഇല്ലച്ചാ..
മഹാദേവന്‍റെ ചോദ്യത്തിന് ഇതിപ്പോ എന്താന്നൊരു സംശയഭാവത്തില്‍ അവൾ മറുപടി പറഞ്ഞു.
എന്റെ മോള് അച്ഛനോട് കള്ളം പറരുത്. നിനക്ക് ആ രാവുണ്ണിടെ മകനായി എപ്പോഴെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അതിനാണോ അവന്‍ ഇന്ന് നമ്മുടേ ശ്രീകുട്ടനെ തല്ലിയത്?