എന്റെ സ്വപ്നങ്ങളും മോഹവും
അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.
“” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.. ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെക്കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.
ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ…
ദേവേട്ടാ.. നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നതെങ്കിലോ ?. അല്ല.. ഇനി വരില്ലെന്ന് ആര് കണ്ടു !!
ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമ്മയുണ്ടോ?
അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചുകയറി.
അല്ല …ഞാൻ പറഞ്ഞത് അതല്ല..
അയാള്‍ തന്‍റെ വായില്‍നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .
ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്….
ദേവേട്ടൻ അവരുടെ നിസഹായവസ്ഥ വെളിപ്പെടുത്തി.
ഏതായാലും ശ്രീക്കു നിങ്ങളെയും എന്നെക്കാളുമൊക്കെ ചങ്കൂറ്റമുണ്ട്. അത് ഞാൻ കണ്ടതാ… അന്നവനെ ചവിട്ടി ഇടുന്നത്. അന്നവൻ ശല്യപ്പെടുത്തിയത് എന്റെ ചക്കരയെ അയിരുന്നില്ല,.. അത് നിങ്ങടെ അച്ചൂനെയായിരുന്നു.