എന്റെ സ്വപ്നങ്ങളും മോഹവും
അവൻ തന്റെ അടുത്ത് വള്ളിപൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പിയെടുത്തവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്ക്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തെ അടിയിൽ ചളുങ്ങിപ്പോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചുവീണു.
എന്തോ മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.
അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരും കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽതന്നായിരുന്നു.
കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യതന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി. ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽതന്നെ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.
ആര്യേച്ചീ.. ഇച്ചിരി മോരും വെള്ളം..
അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ കുതിർന്ന കവിളിൽ ഒരു ചെറുചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നുചിരിച്ചു.
[ തുടരും ]