എന്റെ സ്വപ്നങ്ങളും മോഹവും
അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം..
അക്കൂട്ടത്തിൽ ആരോ പറഞ്ഞു.
ഇതാ മംഗലത്തെ ചെക്കനല്ലേ. മഹാദേവന്റെ ആനന്തരവൻ!
അതിന് ദേവേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ. ടാ ജോണി ചിലപ്പോ അങ്ങേരാ സ്റ്റേജിന്റെ അടുത്തുണ്ടാകും പോയി വിളിച്ചിട്ട് വാ, ഇങ്ങനെ നിക്കാതെ ആരേലും ഒരു ടാക്സി വിളിയോ!
കുറച്ചു കഴിഞ്ഞു വേറൊരുകൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഓടിപിടഞ്ഞു വന്നു. അതിലൊരാൾ
എന്താ…!എന്താടാ ശ്രീകുട്ടാ നിനക്ക് പറ്റിയത്?
ആര്യയുടെ അച്ചൻ മഹാദേവൻ ആയിരുന്നത്.
അറിയില്ല.!!
അവൻ മറുപടി നൽകി.
അറിയില്ലന്നോ? നിന്റെ പുറം നീയറിയാതെ ഇങ്ങനെ ആ ക്വോ?
ആരോ ഇടയ്ക്കു കയറി
ഇതവനാ…! ഇതും ആ നാറി തന്നാ, ഞാൻ ഇന്നവനെ കൊല്ലും. കയ്യിൽ കാശുണ്ടെന്നുവെച്ചു ബാക്കിയുള്ളോർക്ക് ഈ നാട്ടിൽ മാന്യം മര്യായ ദക്കു ജീവിക്കാൻ പറ്റാണ്ടായോ.!!
ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടു.
ഇനി അവനീ നാട്ടിൽ കാല്കുത്തിയാ ഞങ്ങൾ നോക്കിക്കോളാം സാറേ..
ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.
ജോൺസാ.. ഇതിപ്പോ അധികമാരും അറിഞ്ഞിട്ടില്ല.. പുറത്തറിഞ്ഞാ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ…
ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ ജോണിച്ചേട്ടൻ വിളിച്ചോണ്ട് പോയി.
എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?..