എന്റെ സ്വപ്നങ്ങളും മോഹവും
അവൻ എന്നെ വീണ്ടും നിലത്തിട്ട് ഒരുപാട് ചവിട്ടി. കുറെ ആൾക്കാർ ടോർച്ചുമായി വരുന്ന കണ്ടിട്ട് അവൻ വണ്ടിയിൽ കയറി.
റോഡിനു സൈഡിൽ ആ കുറ്റികാട്ടിൽ ഞാൻ കിടന്നതിനാൽ അവരാരും എന്നെ കണ്ടില്ല. എണിറ്റുനിക്കാനോ ഒന്നുറക്കെ കരയാനോപോലും പറ്റാത്ത അവസ്ഥ ആയതിനാൽ എനിക്കവരെ വിളിക്കാൻപോലും പറ്റിയില്ല.
അവൻ ഇത് രണ്ടാം തവണ ആണെന്നോ, പോലീസുകാരന്റെ മോളേയാ കൈ വെച്ചതെന്നോ ഒക്കെ ആ ടോർച്ചുമായി പോകുന്നോർ അവിടെനിന്നു പറയുന്നത് കേട്ടു, അതും ഇവനെപ്പറ്റി തന്നെയാവും. അതിനിടെ എപ്പോഴോ എന്റെ ബോധം പോയി.
അരുണിമ, അരുണ്‍, ഹം ഹം.. രാവുണ്ണി.. ഹാ..
അവന്‍ അലറിക്കൊണ്ട് ശൌര്യത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചെങ്കിലും താഴേക്ക് പതിച്ചിരുന്നു.
ആമി…
അവൻ അലറി വിളിച്ചു. അരുണിമ ആ ചീറിപ്പാഞ്ഞുപോയ ബെന്‍സീന്ന് തല പുറത്തേക്കിട്ടുനോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. അപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
വിഷ്ണു വയ്യാതെ വേച്ചുവേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നുവീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടം കൂടി..,