എന്റെ സ്വപ്നങ്ങളും മോഹവും
എന്താടാ ശ്രീ.. നിനക്ക് ഇഷ്ടമായില്ലേ?
അതല്ലേച്ചി.. ആര്യേച്ചി…
അവൾ ഉടനെ വൈയ്റ്ററിനെ വിളിച്ചു സെയിം സെറ്റ് ഒരെണ്ണം പാർസൽ പറഞ്ഞു.
ആ പാഴ്സൽ വാങ്ങി ആര്യേച്ചിക്ക് കൊടുക്കാൻ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു. ആര്യേച്ചിയെ സോപ്പിടാനുള്ള സാധനം കയ്യില്‍ കിട്ടിയപ്പോ എന്‍റെ മുഖം തെളിഞ്ഞു.
അല്ലേച്ചി.. ഞാന്‍ തോറ്റാ ഞാന്‍ എന്ത് ചെയ്തു തരണമെന്നാ ചേച്ചി പറഞ്ഞേ?
അതിന് നീയിപ്പോ… പിന്നാകട്ടെ, നീ ഇത് നിന്റെ ആര്യേച്ചിക്ക് കൊടുക്ക്.. അവളേലും സന്തോഷിക്കട്ടെ..
എനിക്ക് അരുണിമേച്ചി എന്താ പറഞ്ഞേന്നുപോലും മനസിലായില്ല. പക്ഷേ എന്തോ ഒരിഷ്ടം അവളോട് എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽപ്പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നീട്ടില്ല.
തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു:
ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം.
അതോ.. അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ്സിലായിരുന്നു..
പിന്നെ എന്താ.. ചേച്ചി തോറ്റോ..
അല്ല മോനെ.. കുഞ്ഞിന് വയ്യാരുന്ന്… മോനിപ്പൊ എത്രേലാ?
അരുണിമേച്ചി കുറച്ചായിട്ടും മിണ്ടാതെ ഇരുന്നപ്പോൾ ഡ്രൈവർ ചേട്ടനാണ് മറുപടി പറഞ്ഞത്.
പത്തില്‍
പിന്നെ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.
തിരിച്ചു ക്ലബ്ബിലേക്ക് വണ്ടി വന്നപ്പോഴേ ബീനേച്ചി ജോൺസൺ ചേട്ടന്റെ കയ്യും പിടിച്ചു കണ്ണും തുടച്ചോണ്ട് പോകുന്നു.