എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അവള്‍ എന്നെ അവളുടെ ബെന്‍സിലേക്ക് വിളിച്ചു, എന്റെ ജീവിതത്തില്‍ത്തന്നെ ആദ്യമായിരുന്നു ഒരു ബെന്‍സില്‍ കേറുന്നത്. ആദ്യമായിട്ടാണ് ഈ പേരുപോലും കേട്ടിട്ടില്ലാത്ത സാധനം കഴിക്കുന്നത്.
ജോസേട്ടാ.. അരുണ്‍ എന്തിയെ?
അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു.
അറിയില്ല കുഞ്ഞേ, അങ്ങോട്ട് മാറുന്ന കണ്ടു.
പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…
മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വഭാവം.. ഇനി ഞാന്‍ പോയി നോക്കണോ മോളേ?
വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്.
ആലമീന്‍ എന്ന് പറഞ്ഞാ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവും മുകളിത്തെ നിലയിൽ ഹെലിപ്പാഡും സ്വിമ്മിംഗ് പൂളും ഉണ്ടെന്നാ പറയുന്നേ. ആ ബെന്‍സ് അലമീന്റെ ഗേറ്റ് കടന്നു, അവിടുത്തെ സെക്ക്യൂരിറ്റി ഒരു സലൂട്ടോക്കെ തന്നു. ആ ഹോട്ടലില്‍ ആ കാറിനുള്ള മര്യാദ ഞാന്‍ മനസിലാക്കി. അരുണിമേച്ചിയുടെ അച്ഛന്‍ അത്രയും വലിയ ആളാണോ?
അവിടുത്തെ ഫുഡ് കോര്‍ട്ടില്‍ ഞങ്ങള്‍ പോയിരുന്നു, അവള്‍ എനിക്ക് ഒരു മാങ്ഗോ കുല്‍ഫി ഫലൂടയും ഒരു ചിക്കന്‍ ഷവര്‍മയും വാങ്ങിത്തന്നു. എന്നിട്ടും ഞാന്‍ വിഷമിച്ചിരുന്ന കണ്ടോണ്ടാകും..