എന്റെ സ്വപ്നങ്ങളും മോഹവും
അപ്പൊ കൊണ്ടൊണ്ടേ?…
“”വേണ്ട “”
വേണ്ടേ വേണ്ടാ. ഇനി ഇപ്പൊ എനിക്ക് തരാനുള്ളത് താ.
അവന്‍ അവളെ നിലത്തിറക്കി ആ അമ്പലകുളത്തിന്റെ സൈഡ് ഭിത്തിയോട് ചേർത്തുവെച്ചു ചോദിച്ചു
എന്ത്, ? മാറങ്ങട്ട്..
ഒരു ചിരിയൊളിപ്പിച്ചവള്‍ അവനെ തെള്ളി.
കുന്തം.. കൊതുപ്പിക്കാതെ തരുന്നുണ്ടോ നീയ്.
രണ്ടു വശത്തൂടെ കൈ ഭിത്തിയിൽ ഊന്നി അവളെ ആ കൈകൾക്കിടയിൽ ബ്ലോക്കാക്കി അവന്‍ വീണ്ടും അടുത്തേക്ക് ചെന്നു.
“”ഇല്ലാ,…. അരുണിമ എന്തിനാ അവനെ ശല്യം ചെയ്യുന്നത്?””
വീണ്ടുമവൾ രെക്ഷപെടാൻ ഒരു ശ്രെമം നടത്തി.
ആ എനിക്കറിയില്ല നീ അവനോടു തന്നെ ചോദിക്ക്. ഞാൻ ഇനിമേലിൽ അവന്റെ ഒന്നും ആരോടും പറയില്ല.
തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ
Oh.. പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നാ ശെരി..
അപ്പോഴേക്കും ഒരു വശ്യമായ ചിരി അവളുടെ മുഖത്തു തെളിഞ്ഞു.
എന്ത് വേണ്ടെന്നു ?
“ദാ ഇത്”
അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകാൻ തൊട്ടപ്പഴാണ് അത് പറഞ്ഞത്.
“”ഇതാർക്ക് വേണം.. നീ ഇവിടെ ചുണ്ടേ ണ്ട.. ങാ.. പിന്നെ.. നിന്റെ ഒരു ചുംബനത്തിനായി കാത്തിരിക്കയൊന്നുമല്ല ഞാൻ..
ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു.
ചുണ്ടിൽ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നെറിഞ്ഞതായിരുന്നവൻ.
അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ..