എന്റെ സ്വപ്നങ്ങളും മോഹവും
എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരിയെടുത്തു.
എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?
വിട ടാ എന്നെ, വൃത്തികേട് പറയുന്നോരോട് മിണ്ടാൻ എനിക്ക് താല്പര്യമില്ലാ.. വിടെന്നെ..
അടങ്ങിനിക്കടീ.. അവിടെ. പിന്നെ… ഞാന്‍ പറഞ്ഞത് കള്ളമൊന്നുമല്ല.. നീ പോയി അവനോടു ചോദിക്ക്..
അവൻ അവളുടെ ചെവിയിൽ പറഞ്ഞു
ഹോ ഞാന്‍ ചോദിച്ചോളാം.. നീ എന്നെ താഴെ ഇറക്ക്..
ടീ ഇങ്ങോട്ട് നോക്കാൻ..ഹ്മം അങ്ങനെ.!!
അവള്‍ അവന്റെ മുഖത്തേക്ക് കൂമ്പിയ മിഴികളോടെ നോക്കി. കുറച്ചു നേരം അവളെ എടുത്തവന്‍ ആ നില്പ് നിന്നു. അവന്‍ ചുണ്ടടുപ്പിച്ചെങ്കിലും അവള്‍ തല മാറ്റി.
എന്റെ കൈ കിഴക്കുന്നു.. താഴെ ഇടട്ടെടീ നിന്നെ””
ഇട്ടാൽ കൊല്ലും ഞാൻ.. ഞാൻ ഇങ്ങനെ കിടക്കാം.. വീടുവരെന്നേ എടുത്തോണ്ട് പോവോ ?
ഒരു കൊച്ചു കുഞ്ഞിനെപോലവൾ കൊഞ്ചി.
അയ്യടാ, അവളുടെ ആഗ്രഹം കണ്ടില്ലേ.
ശെരി…. എന്നാ പറ്റൊന്നു ഞാനൊന്ന് നോക്കട്ടെ””
ശരീര വലുപ്പത്തില്‍ അവളെക്കാള്‍ അല്പം ചെറുതാണെങ്കിലും അവന്‍ അവളെ തൂക്കിയെടുത്തു ആ പടികള്‍ കയറി.
ടാ ചെക്കാ വേണ്ടാ.. ആരേലും കണ്ടാൽ, ഇറക്കെന്നെ..
അവള്‍ അവന്‍റെ കയ്യിൽകിടന്നു കുതറിക്കൊണ്ട് പറഞ്ഞു.