എന്റെ സ്വപ്നങ്ങളും മോഹവും
എനിക്ക് വിളിക്കാൻ തോന്നിയില്ല.. അല്ലാതെ നീ വിചാരിക്കുന്ന കാരണങ്ങളൊന്നുമില്ല, നീ അങ്ങനെ കൂടുതൽ ആശിക്കേം വേണ്ട..
എനിക്കറിയാം എന്റെ അച്ചൂന് അങ്ങിനെയൊന്നുമാവാൻ പറ്റില്ലെന്ന്..
എന്നെ ഭീഷണിപ്പെടുത്തി നിന്നെ ഇഷ്ടപെടുത്താം എന്നാണെന്റെ പൊന്നുമോൻ കരുതുന്നതെങ്കിൽ നടക്കാൻ പോണില്ല കെട്ടോ. എനിക്ക് അവനും നീയും ഒന്നാ, അവനില്ലാതെ നിന്നെ മാത്രമായി ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേങ്കി എനിക്കവനോട് അത് പറയാന്‍…
ആര്യാ പറഞ്ഞത് മുഴുവിപ്പിക്കാതെയും അവന്റെ സോപ്പിടലുകൾക്ക് വഴങ്ങാതേയും അവൾ തിരിച്ചു പോകാന്‍ ഒരുങ്ങി.
അപ്പൊ എന്നെ വേണ്ടാ..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി.. അങ്ങനെ അല്ലേ..?
നിന്നെ വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ.. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ.. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു..
അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.
എന്നെ വിട് ശ്രീ.. ഓഹ്.. വിഷ്ണു എന്നെ വിട്..
അവള്‍ എന്തോ ഓര്‍ത്തപോലെ വിഷ്ണു എന്ന് തിരുത്തി. കൂടാതെ അവളുടെ ശബ്ദത്തിൽ അപ്പോഴേക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.
പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!.. ഇവിടെ വാടീ ചുള്ളികമ്പേ..