എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ ആ പറച്ചില്‍ കേട്ടാകും ആര്യേച്ചി ഉൾപ്പെടെ അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. ഞാൻ എനിക്ക് ഉറപ്പുള്ളത് പറഞ്ഞു.. ഇവർ അതിനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്. എന്തോ അതെനിക്ക് ഒരുപാട് വിഷമമായി. ഞാന്‍ എല്ലാരേം ഒന്നുടെ നോക്കി.. ആര്യേച്ചി അപ്പോഴും ചിരി നിർത്തിയിരുന്നില്ല.
ഞാൻ അവളുടെ ആ പരിഹാസം സഹിക്കാൻ വയ്യാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിക്ക് അമ്പലക്കുളത്തിന്റെ പടിയിൽ കുറച്ചുനേരം പോയിരുന്നു. എനിക്കെപ്പഴേലും വിഷമം വരുമ്പോൾ ഞാൻ ഇവിടൊക്കെയാണ് വന്നിരിക്കാറ്.
വിഷ്ണു ഏട്ടാ…. പിണങ്ങിയോ എന്റെ ചക്കര..
ആര്യ അമ്പലകുളത്തിന്റെ പടിയിൽ ഇരുന്നു കുളത്തിലേക്കു കല്ലെറിയുന്ന ശ്രീയോടായി ചോദിച്ചു.
എനിക്കെന്തു പിണക്കം? പിണക്കം അവനല്ലേ. പക്ഷേ നാളേ നിന്റെ വാല് മുറിയോല്ലടീ അച്ചൂ..
ഹ്മ്മ്..എന്താ ?
അവൻ ഫസ്റ്റ് അടിക്കുമ്പോ നീയാ കാണിച്ചുകൂട്ടിയതിന് അവൻ തിരിച്ചു കാണിക്കോല്ലോ. അവൻ പറഞ്ഞത് സത്യാടീ.. തൊണ്ണൂറ്റേഴു കൃത്യമുണ്ട്.
ഓഹോ.. അങ്ങനെയാണോ., സാരോല്ലാ..അവനല്ലേ.. ഞാൻ സഹിച്ചോളാം..
ഒരു കള്ളചിരി ഒളുപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.
ഞാൻ പറഞ്ഞത് സത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാതെ പഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ..