എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ക്ലബ്ബിലെ ഓണപരിപാടിയുടെ തലേദിവസമാണ് ഈ ക്വിസ്. സംഭവം ഇത്രേയുള്ളു, നൂറു ചോദ്യങ്ങൾ അവർ പറയും നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ വെള്ളപ്പേപ്പറിൽ എല്ലാ ഉത്തരവും നമ്പർ ഇട്ടെഴുതി, അവിടെ ഒരു ബോക്സ് വെച്ചിട്ടുണ്ട് അതിൽ ഇടണം. പിറ്റേന്ന് സമ്മാനം കൊടുക്കുമ്പോള്‍ മാത്രമേ റിസൾട്ട് അറിയൂ.
ചോദ്യങ്ങൾ ഓരോന്ന് കേക്കുമ്പോഴും എന്റെ ചിന്തയിലെ ആര്യേച്ചി എനിക്ക് എല്ലാ ഉത്തരവും പറഞ്ഞു തരാൻ നിക്കുവല്ലേ പിന്നെ എനിക്ക് എന്ത് നോക്കാന്‍. അങ്ങനെ ശെരിക്കുമുള്ള ആര്യ മഹാദേവ് നിന്ന് വിയർക്കുമ്പോഴും ഞാൻ വളരെ ആസ്വദിച്ചു ഉത്തരങ്ങൾ എഴുതി. പിന്നെ ഞാൻ അതാ ബോക്സിൽ കൊണ്ടിട്ടു.
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ മാർക്ക് മനസിൽ കൂട്ടി നോക്കി. അപ്പോഴേക്കും കൂടെ മത്സരിച്ചവരോട് സ്ഥിരം പഠിപ്പി നമ്പർ ആര്യേച്ചി പുറത്തിറക്കി. എല്ലാം കറക്കി കുത്തിന്നും ഒരുപാട് തെറ്റീന്നുമൊക്കെ വെച്ചലക്കി.
അവര്‍ക്കും അറുപതു അറുപത്തഞ്ചു മാർക്കേ കിട്ടുള്ളു എന്നറിഞ്ഞപ്പോള്‍ എന്തോ ആര്യേച്ചിയുടെ മുഖത്തൊരു തെളിച്ചം ഞാന്‍ കണ്ടു. ആരും എന്നെ അവിടെ കണക്കിൽപോലും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടെന്നില്ലാതെ
എനിക്ക് തൊണ്ണൂറ്റേഴു കിട്ടും, ഒന്നെഴുതീല്ല, ഒന്ന് തെറ്റി.