എന്റെ സ്വപ്നങ്ങളും മോഹവും
രാവിലെ എഴുന്നേക്കാൻ മടിപിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ലകേട്ടോ, ഓർമയായ കാലം തൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വദിച്ചു എന്നുവേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാതെ പഠിച്ചതൊന്നുമല്ല കേട്ടോ.
ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നോക്കി നിൽക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു:
എന്താടാ ശ്രീ.. നിന്റെ പേര് കൂടെ കൊടുക്കാട്ടോ ?
അതിനവന് വല്ല മിഠായി പെറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്താ മതി. അന്നത്തെപ്പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കുമവൻ
ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു. പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പിറക്കിയ മിഠായികൂടെ അവന്റെ കയ്യീന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും
ആര്യേച്ചി എല്ലാരുടേം മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ, സത്യത്തിൽ അതെനിക്ക് വിഷമമായി.