എന്റെ സ്വപ്നങ്ങളും മോഹവും
നീ ആ ചേച്ചി വരുന്നത് കണ്ടിട്ടില്ലല്ലോ? ഓരോ ദിവസം ഓരോ കാറാ.. അത് നിന്റെ അമ്മാവന്റെ പോലെ അപ്പാ ഊപ്പ കാറൊന്നുമല്ല.. ബെൻസും ബി എം ഡബ്ള്യുയുമൊക്കെയാ.. എന്നാലും അതിന്‍റെ ജാടയൊന്നുമില്ല.. നിന്നെ ഒരു നോട്ടം ഉണ്ടെന്നാ തോന്നുന്നേ..
ഒരു വളിച്ച ചിരിയോടവന്‍ പറഞ്ഞു നിര്‍ത്തി. അതവൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സുഖം. അതിപ്പോ കാണാൻ കൊള്ളാവുന്ന ഏത് പെണ്ണും നമ്മളെ നോക്കുന്നു എന്ന് കേക്കുമ്പോഴുള്ള ഒരു മനസുഖം അത്രന്നെ.
ആ.. ഇനി എന്റെ നെഞ്ചത്തോട്ടു കേറ്..
ഞാൻ പക്ഷേ ഉള്ളിൽ തോന്നിയത് മുഖത്തു കാണിച്ചില്ല.
ഞാൻ കാര്യം പറഞ്ഞതാ കോപ്പേ, എന്നോട് ചോദിക്കുന്നതെല്ലാം നിന്നെ പറ്റിയാരുന്നു.
ടാ ടാ.. കൂടുതലങ്ങോട്ടിളക്കല്ലേ..
അവൻ ചിലപ്പോ എന്നെ കിളത്തുവാണോ എന്നൊരു തോന്നൽ.
ഓഹ്.. ഇയാള് പിന്നെ ഏകപത്നീവൃതൻ ആണല്ലോ. നിന്റെ ആര്യേച്ചി എന്ത് പറയുന്നു, എന്തേലും രെക്ഷയുണ്ടോ?
അവൻ ആര്യേച്ചിയുടെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ അരുണിമേച്ചിയോട് തോന്നിയതൊക്കെ ഏതോ കാറ്റിൽ അലിഞ്ഞുപോയി.
എടാ എനിക്ക് ആരോടും അങ്ങനൊന്നും ഇല്ലടാ. നിങ്ങളൊക്കെ ചുമ്മാ..
എങ്ങനെ ഒന്നും ഇല്ലെന്ന്? എനിക്കറിയില്ലേ നിന്നെ. ആ ചേച്ചി ടൂഷൻ പഠിപ്പിച്ചോണ്ടിരിക്കുമ്പോ മൊത്തം തേനും ഒലുപ്പിചു വായും നോക്കി ഇരുന്നവനല്ലേ നീ..